News >> കാരുണ്യത്തിന്‍റെ വിസ്മയം പ്രഘോഷിക്കുക
ദൈവത്തിന് സകല ജനതകളോടുമുള്ള കാരുണ്യത്തിന്‍റെ വിസ്മയം പ്രഘോഷിക്കുന്നതിന് നൂതന മാര്‍ഗ്ഗങ്ങള്‍ ആരായാന്‍ മാര്‍പ്പാപ്പാ ഫലിപ്പീന്‍സിലെ കത്തോലിക്കാ മെത്രാന്മാര്‍ക്ക് പ്രചോദനം പകരുന്നു. ഫിലിപ്പീന്‍സിലെ സെബു പട്ടണത്തില്‍ ദേശീയ കത്തോലിക്കാ മെത്രാന്‍സംഘത്തിന്‍റെ ഞായാറാഴ്‍ച (24/01/16) സമാപിച്ച ത്രിദിന സമ്പൂര്‍ണ്ണസമ്മേളനത്തിനു നല്കിയ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഓര്‍മ്മപ്പെടുത്തല്‍ ഉള്ളത്. നൂറ്റിപ്പന്ത്രാണ്ടാമത്തെതായിരുന്ന ഈ സമ്മേളനത്തിന് വത്തിക്കാന്‍ സംസ്ഥന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ പാപ്പായുടെ നാമത്തില്‍ ഒപ്പിട്ടു നല്കിയ ഈ സന്ദേശം ഫിലിപ്പീന്‍സിലെ അപ്പസ്തോലിക് നുണ്‍ഷ്യൊ ആര്‍ച്ചുബിഷപ്പ് ജുസേപ്പെ പിന്‍റൊ സമ്മേളനോദ്ഘാടന ദിവ്യബലിമദ്ധ്യേ വായിച്ചു. എല്ലാ ജനതകളോടും ദൈവത്തിനുള്ള അനന്തസ്നേഹം പ്രഘോഷിക്കുകയാണ് സഭയുടെ മുന്‍ഗണനാപരമായ കടമയെന്ന് പാപ്പാ ഈ സന്ദേശത്തില്‍ ആവര്‍ത്തിച്ചുദ്ബോധിപ്പിക്കുന്നു. ഫിലിപ്പീന്‍സിലെ കത്തോലിക്കാ മെത്രാന്‍സംഘത്തിന്‍റെ സമ്മേളനത്തില്‍ 98 മെത്രാന്മാര്‍ പങ്കെടുത്തിരുന്നു.Source: Vatican Radio