News >> മാര്‍പാപ്പയോടു പ്രാര്‍ഥന അഭ്യര്‍ഥിച്ചു റുഹാനി

വത്തിക്കാന്‍സിറ്റി: യൂറോപ്യന്‍ പര്യടനത്തിന്റെ ഭാഗമായി ഇറ്റലിയില്‍ എത്തിയ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി ചൊവ്വാഴ്ച വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. 40 മിനിറ്റു ദീര്‍ഘിച്ച കൂടിക്കാഴ്ചയ്ക്കൊടുവില്‍ തനിക്കുവേണ്ടി പ്രാര്‍ഥിക്കണമെന്നു റുഹാനി മാര്‍പാപ്പയോട് അഭ്യര്‍ഥിച്ചു.

ഫാര്‍സി,ഇറ്റാലിയന്‍ ഭാഷാ പരിഭാഷകരുടെ സഹായത്തോടെയാണ് ഇരുവരും ചര്‍ച്ച നടത്തിയത്. ഒരു സാധുവിന് തന്റെ വസ്ത്രത്തിന്റെ പകുതി പകുത്തു കൊടുക്കുന്ന വിശുദ്ധ മാര്‍ട്ടിന്റെ ചിത്രം ആലേഖനം ചെയ്ത മെഡല്‍ റുഹാനിക്കു മാര്‍പാപ്പ സമ്മാനമായി നല്‍കി. ഇറാനിലെ പുണ്യനഗരമായ ഖോമില്‍ നിര്‍മിച്ച കൈത്തറി പരവതാനിയാണ് റുഹാനി പകരം സമ്മാനിച്ചത്. ഇറ്റലിയില്‍നിന്നു റുഹാനി പാരീസിലേക്കു പോയി.
Source: Deepika