News >> ഉപവിപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകുന്നവര്‍ക്ക് ജൂബിലി വര്‍ഷത്തില്‍ പ്രത്യേക ധ്യാനം





ഉപവിപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കുന്നവര്‍ക്കായി ജൂബിലി വര്‍ഷത്തില്‍ പ്രത്യേക ധ്യാനം സംഘടിപ്പിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് ആഹ്വാനം ചെയ്തു.




ഉപവിപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമായി ലോകത്തുള്ള എല്ലാ രൂപതകളിലും ഈ ജൂബിലി വര്‍ഷത്തില്‍ കാരുണ്യത്തിന്‍റെ പ്രത്യേക ധ്യാനം സംഘടിപ്പിക്കണമെന്ന് ജനുവരി 27-ാം തിയതി, ബുധനാഴ്ച രാവിലെ വത്തിക്കാനില്‍ പതിവുള്ള പൊതുകൂടിക്കാഴ്ച പ്രഭാഷണത്തിന്‍റെ അന്ത്യത്തില്‍ പാപ്പാ പ്രഖ്യാപിച്ചു.




ഉപവി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള Cor Unum പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ (The Pontifical Council Cor Unum) ആഭിമുഖ്യത്തില്‍ ആസന്നമാകുന്ന തപസ്സുകാലത്തുതന്നെ ഈ ധ്യാനം സംഘടിപ്പിക്കണമെന്നും, ഇതു സംബന്ധമായി കൗണ്‍സില്‍ ഒരുക്കുന്ന മാര്‍ഗ്ഗരേഖകളും നിര്‍ദ്ദേശങ്ങളും രൂപതകള്‍ കൈക്കൊള്ളണമെന്നും അറിയിപ്പിലൂടെ പാപ്പാ പൊതുവായി അഭ്യര്‍ത്ഥിച്ചു.




ഉപവിപ്രവര്‍ത്തനത്തിലുള്ളവര്‍  ദൈവപിതാവിനെപ്പോലെ അനന്തമായ ക്ഷമയി ജീവിക്കുവാനുള്ള ക്ഷണമാണിതെന്ന് ധ്യാനവിഷയത്തെക്കുറിച്ചുള്ള അറിയിപ്പില്‍ പാപ്പാ പ്രസ്താവിച്ചു.


 


Source: Vatican Radio