News >> മനോഹാരിത ദൈവികമാണെന്ന് സര്‍ക്കസ് സംഘത്തോട് പാപ്പാ
മനോഹാരിത ദൈവികമാണെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.ബുധനാഴ്ച വത്തിക്കാനില്‍ നടന്ന പൊതുകൂടിക്കാഴ്ച പ്രഭാഷണത്തിന്‍റെ അന്ത്യത്തിലാണ് വേദിയില്‍ സന്നിഹിതരായിരുന്ന സര്‍ക്കസ് കലാകാരന്മാരെയും അവരുടെ കുടുംബങ്ങളെയും അഭിവാദ്യം ചെയ്തുകൊണ്ട് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.മനോഹാരിത ദൈവിക പൂര്‍ണ്ണിമയുടെ പ്രതിഫലനമാണെന്നും അതിനാല്‍ അതു നമ്മെ ദൈവത്തോട് അടുപ്പിക്കുമെന്ന് സര്‍ക്കസ് സംഘത്തെ നോക്കിക്കൊണ്ട് പാപ്പാ സന്തോഷപുരസരം ഉദ്ബോധിപ്പിച്ചു. കുട്ടികളും സ്ത്രീകളും, യുവാക്കളും പ്രായമായവരും അടങ്ങിയ സംഘം പാപ്പായുടെ പ്രഭാഷണാനന്തരം സര്‍ക്കസ് അവതരിപ്പിക്കാന്‍ വേഷവിഭൂഷിതരായിട്ടാണ് പൊതുകൂടിക്കാഴ്ചാ പരിപാടിക്കെത്തിയത്.സര്‍ക്കസുകാര്‍ ജീവിത മനോഹാരിതയുടെയും സന്തോഷത്തിന്‍റെയും പ്രായോക്താക്കളും പ്രബോധകരുമാണ്. അവര്‍ ചെയ്യുന്നതെല്ലാം മനോഹരവും കൗതുകപൂര്‍ണ്ണവുമാണ്. ചലനാത്മകവും ചടുലവുമായ അവരുടെ പ്രകടനങ്ങളെക്കുറിച്ച് പാപ്പാ ഇങ്ങനെ പ്രസ്താവിക്കുകയുണ്ടായി. സര്‍ക്കസ് പ്രകടനത്തിലെ മനോഹാരിത ആത്മാവിനെ സന്തോഷിപ്പിക്കുന്നതും ബലപ്പെടുത്തുന്നതുമാണെന്നും പാപ്പാ അവരെ പ്രശംസിച്ചു പറഞ്ഞു. ബുധനാഴ്ചത്തെ പതിവുള്ള പൊതുകൂടിക്കാഴ്ചയുടെ അന്ത്യത്തില്‍ വിശുദ്ധ പത്രോസിന്‍റെ വിസ്തൃതമായ ചത്വരം ഏതാനും നിമിഷത്തേയ്ക്ക് സര്‍ക്കസ് കുടുംബങ്ങള്‍ കാഴ്ചവച്ച പ്രകടനത്താല്‍ മനോഹരിതയുടെ മായികജാലം സൃഷ്ടിച്ചു. വര്‍ണ്ണാഭയും കായികഭംഗിയും ഇടകലര്‍ന്ന കൗതുക പ്രകടനങ്ങള്‍കൊണ്ട് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ഉമ്മറം കണ്ണഞ്ചിപ്പിക്കുന്ന വേദിയായി മാറ്റി.മനോഹരമായ കായികാഭ്യാസങ്ങള്‍ക്കു പിന്നില്‍ മണിക്കൂറുകള്‍ നീണ്ട അദ്ധ്വാനവും പരിശീലനപ്രക്രിയയും ഉണ്ടെന്നു പ്രസ്താവിച്ച് അവരെ അഭിനന്ദിച്ച പാപ്പാ, ഇനിയും ശുഭമായി മുന്നേറുവാനുള്ള ഭാവുകങ്ങള്‍ നേരുകയുംചെയ്തു.Source: Vatican Radio