News >> ജീവന്‍റെ പരിചരണത്തിന് സത്യസന്ധമായ സേവനരീതി വേണം : പാപ്പാ ഫ്രാന്‍സിസ്
ജൈവധാര്‍മ്മികത അടിസ്ഥാനപരമായി സത്യവും നന്മയും തേടുന്നതായിരിക്കമെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. ജൈവധാര്‍മ്മികതയ്ക്കായുള്ള ഇറ്റലിയുടെ ദേശിയ കമ്മറ്റിയുമായി (National Committee for Bioethics) ജനുവരി 28-ാം തിയതി വത്തിക്കാനില്‍ നടന്ന കൂടിക്കാഴ്ചയിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്. 45 പേരടങ്ങിയ കമ്മിറ്റി വത്തിക്കാനിലെ കണ്‍സിസ്റ്ററി ഹാളിലാണ് പാപ്പായുമായി കൂടിക്കാഴ്ച നടത്തിയത്.പൗരമനസ്സാക്ഷിയെ മാനിക്കുന്ന വിധത്തില്‍ കഴിഞ്ഞ 25 വര്‍ഷക്കാലമായി ഇറ്റലിയുടെ പൊതുമേഖലയില്‍ മനുഷ്യജീവനുവേണ്ടിയും അതിന്‍റെ ധാര്‍മ്മികത സംരക്ഷിക്കുന്നതിനുമായി, വിശിഷ്യാ ജീവന്‍റെ ഉല്പത്തി, ആരോഗ്യപരിചരണം, പ്രായമായവരുടെ ശുശ്രൂഷ എന്നീ മേഖലകളില്‍ ശ്രദ്ധപതിക്കുന്ന ഒരു ദേശീയ കമ്മറ്റിയുള്ളതില്‍ അതിയായ സന്തോഷവും സംതൃപ്തിയും ആമുഖമായി പാപ്പാ രേഖപ്പെടുത്തി.ജീവന്‍റെ പരിചരണത്തിനും സംരക്ഷണയ്ക്കുമായുള്ള സങ്കീര്‍ണ്ണമായ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ മനുഷ്യാന്തസ്സു മാനിച്ചുകൊണ്ടും ധാര്‍മ്മികനിലവാരം നിലനിറുത്തിക്കൊണ്ടും നിര്‍വ്വഹിക്കേണ്ട ഉത്തരവാദിത്വപൂര്‍ണ്ണമായ ധര്‍മ്മമാണിതെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. വൈദ്യശാസ്ത്രം, ജൈവശാസ്ത്രം, അവയുടെ സാങ്കേതികത എന്നീ വിഭാഗങ്ങളില്‍ അഭൂതപൂര്‍വ്വകമായ വളര്‍ച്ചയുണ്ടായിട്ടുള്ള ഇക്കാലഘട്ടത്തില്‍ ജീവന്‍റെ പരിചരണത്തില്‍ ഉപഭോഗത്തിന്‍റെയും ലാഭത്തിന്‍റെയും രാഷ്ട്രീയ കച്ചവടനീക്കങ്ങള്‍ കടന്നുവന്നാല്‍ മനുഷ്യാന്തസ്സും അവകാശങ്ങളും ധ്വംസിക്കപ്പെടുമെന്ന് പാപ്പാ തുറന്നു പ്രസ്താവിച്ചു.ആപേക്ഷികതാവാദം വളര്‍ന്ന് ദൈവവിചാരം കുറഞ്ഞുവരുന്ന നവയുഗത്തില്‍ ജീവനോടുള്ള ധാര്‍മ്മിക നിലപാടുകളില്‍ ശരിയായ നിഗമനങ്ങളില്‍ എത്തിച്ചേരുവാനും സാമൂഹ്യമനസ്സാക്ഷിയെ നയിക്കുവാനും, സത്യസന്ധതയ്ക്കൊപ്പം എളിമയുള്ള യാഥാര്‍ത്ഥ്യബോധവും അനിവാര്യമാണ്. അങ്ങനെ ഇന്നിന്‍റെ സാമൂഹിക മനസ്സാക്ഷി രൂപപ്പെടുത്തുന്നതില്‍ ദേശീയ കമ്മിറ്റിക്ക് വലിയ പങ്കുണ്ടെന്നു പാപ്പാ ചൂണ്ടിക്കാണിച്ചു. സമൂഹ്യപ്രതിബദ്ധതയോടെ നന്മ പ്രവര്‍ത്തിക്കണമെങ്കില്‍, ഭീതിയില്ലാത്ത സത്യത്തിന്‍റെ സാക്ഷികളെയാണ് ഇന്ന് ആവശ്യമായിരിക്കുന്നതെന്ന് പാപ്പാ പ്രസ്താവിച്ചു.കമ്മറ്റിയുടെ നേട്ടങ്ങള്‍ ചൂണ്ടിക്കാണിക്കുവാനും അവയെ ശ്ലാഘിക്കുവാനും പാപ്പാ സമയമെടുത്തു:1. പാരിസ്ഥിതിക വിനാശങ്ങള്‍ കണ്ടെത്തുവാന്‍ സഹായകമാകുന്ന പാരസ്പരീകതയുള്ള നവമായ പഠന സംവിധാനങ്ങള്‍ (Interdisciplinary Analysis of Causes of environmental degradation).2. ധൂര്‍ത്തിന്‍റെയും ദുര്‍വ്യയത്തിന്‍റെയും സംസ്ക്കാരത്തെ ചെറുക്കാനുള്ള ദേശീയ പദ്ധതികള്‍3. ജൈവശാസ്ത്രത്തിന്‍റെയും സാങ്കേതികതയുടെയും മേഖലയില്‍ അടിസ്ഥാന നിലവാരവും പൊതുനയങ്ങളും സ്ഥാപിക്കുന്നതില്‍ രാജ്യാന്തരതലത്തിലുള്ള ആലോചനകളും നീക്കങ്ങളും4. വിദ്യാലയങ്ങളിലൂടെയും കലാലയങ്ങളിലൂടെയും, ജീവന്‍റെയും പരിസ്ഥിതി സംരക്ഷണത്തിന്‍റെയും മേഖലയില്‍ വരുംതലമുറയില്‍ അവബോധം വളര്‍ത്തുവാനുള്ള നവമായ പരിശ്രമ പദ്ധതികള്‍.Source: Vatican Radio