News >> കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ പ്രകടമാകുന്നത് ദൈവമഹത്വം: ഡോ.കരിയില്‍
കൊച്ചി: കാരുണ്യപ്രവ
ർത്തനങ്ങളിലൂടെ ദൈവമഹത്വവും മനുഷ്യസ്നേഹവും പ്രകടമാകുന്നുവെന്നു കൊച്ചി രൂപതാധ്യക്ഷനും കെസി ബിസി സെക്രട്ടറി ജനറലുമായ ബി ഷപ് ഡോ.ജോസഫ് കരിയി
ൽ പറഞ്ഞു.
മനുഷ്യസ്നേഹത്താ
ൽ പ്രേരിതരായി സർക്കാരിന്റെയോ മറ്റ് ഏജന്‍സികളുടെയോ സഹായങ്ങളില്ലാതെ മഹനീയ കാരുണ്യപ്രവർത്തനം കാഴ്ചവയ്ക്കുന്ന നൂറുകണക്കിനു വ്യക്തികളും കാരുണ്യ സ്ഥാപനങ്ങളും ജാതി മതഭേദമെന്യേ പ്രവർത്തിച്ചുവരുന്നതു കേരളത്തിന്റെ സവിശേഷ നന്മയാണെന്നും അദ്ദേഹം പറഞ്ഞു. കെസിബിസി പ്രോലൈഫ് സമിതി ആവിഷ്കരിച്ച കേരള കാരുണ്യ സന്ദേശ തീരദേശയാത്ര ഫോർട്ടുകൊച്ചി കൊത്തലെംഗോ ചാരിറ്റി സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദൈവത്തിൽ വിശ്വസിക്കുന്നവർ കാരുണ്യപ്രവർത്തനങ്ങളിലൂടെ അപരനെ സ്നേഹിച്ചും സഹായിച്ചും സഹകരിച്ചും ദൈവസ്നേഹം പ്രകടമാക്കണം. സഹോദരനിൽ ദൈവത്തെ കാണുവാനാണു മതങ്ങ
ൾ മനുഷ്യരെ പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കെസിബിസി പ്രൊലൈഫ് സമിതി പ്രസിഡന്റ് ജോർജ് എഫ്. സേവ്യറിനും, ജനറല്‍ കണ്‍വീനർ ബ്രദർ മാവുരൂസ് മാളിയേക്കലിനും പതാക കൈമാറിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. -കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ.ഡോ വര്‍ ഗീസ് വള്ളിക്കാട്ട് അധ്യക്ഷ തവഹിച്ചു. -കെസിബിസി പ്രൊ ലൈഫ് സമിതി ഡയറക്ടര്‍ ഫാ.പോള്‍ മാടശേരി ആമുഖ പ്രസംഗം നടത്തി. -ചീഫ് കോ-ഓര്‍ഡിനേറ്റർ സാബു ജോസ്, -വൈസ് ക്യാപ്റ്റന്‍ അഡ്വ.ജോസി സേവ്യര്‍, -തദേവൂസ് ആന്റണി, -സിസ്റർ മേരി ജോര്‍ജ്, -യുഗേഷ് പുളിക്ക
ൻ എന്നിവർ പ്രസംഗിച്ചു.
-സാബു ജോസ്, -കോ-ഓര്‍ ഡിനേറ്റർമാരായ എം.എക്സ്. ജൂഡ്സ
ൺ, -ഡൊമിനിക് ആശ്വാസാലയം, -കെ.ജെ. പീറ്റർ, -റോണ റിവേര, -ഉമ്മച്ച
ൻ ചക്കുപുരയ്ക്കൽ എന്നിവരാണ് കാരുണ്യസന്ദേശ യാത്രയ്ക്കു നേതൃത്വം നല്‍കുന്നത്.
മൂന്നു ദിവസത്തെ തീരദേശ യാത്രയില്‍ അമ്പതോളം കാരുണ്യസ്ഥാപനങ്ങള്‍ സന്ദര്‍ശിക്കും.
Source: Deepika