News >> സമര്‍പ്പിതര്‍ ഐക്യവും സാഹോദര്യവും പുലര്‍ത്തുന്നവരാകണം


നമ്മുടെ ഹൃദയങ്ങളെ നിറയ്ക്കാനും നമ്മെ സന്തോഷമുള്ളവരാക്കാനും ദൈവത്തിനു സാധിക്കുമെന്ന് സാക്ഷ്യപ്പെടുത്താന്‍ സമര്‍പ്പിതജീവിതം നയിക്കുന്നവര്‍ക്കുള്ള ഉത്തരവാദിത്വം കര്‍ദ്ദിനാള്‍ ഷുവവൊ ബ്രാസ് ദെ അവിസ്(Joo Braz de Aviz) ചൂണ്ടിക്കാട്ടുന്നു.

     സമര്‍പ്പിതജീവിത വര്‍ഷാചരണം ഫെബ്രുവരി 2 ന്, ചൊവ്വാഴ്ച, സമാപിക്കുന്നതിനോടനുബന്ധിച്ച്  വ്യാഴാഴ്ച (28/01/16) വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ജാഗരണ പ്രാര്‍ത്ഥനാ ശുശ്രൂഷയോടെ ആരംഭംകുറിച്ച സമാപന പരിപാടികളുടെ ഭാഗമായി, വെള്ളിയാഴ്ച (29/01/16) നടന്ന ഒരു യോഗത്തില്‍ സംസാരിക്കുകയായിരുന്നു സമര്‍പ്പിത ജീവിതസ്ഥാപനങ്ങള്‍ക്കും അപ്പസ്തോലികജീവിത സമൂഹങ്ങള്‍ക്കും വേണ്ടിയുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷനായ അദ്ദേഹം.

     ഐക്യവും  സാഹോദര്യവും ഉള്ളവരായിരിക്കാന്‍ സമര്‍പ്പിതരെ തദ്ദവസരത്തില്‍ ആഹ്വാനം ചെയ്ത കര്‍ദ്ദിനാള്‍, സഭയില്‍ അവര്‍ കൂട്ടായ്മയുടെ ആദ്ധ്യാത്മിക ജീവിതം നയിക്കണമെന്ന് ഓര്‍മ്മിപ്പിച്ചു.

     സമര്‍പ്പിതരെ സംബന്ധിച്ചി‌ടത്തോളം സന്തോഷം ഒരു സാധ്യതയല്ല; പ്രത്യുത, ഉത്തരവാദിത്വം ആണ്.

Source: Vatican Radio