News >> മദ്യനയം തിരുത്തുമെന്ന പ്രസ്താവന ആശങ്കയുണര്‍ത്തുന്നത്: ജാഗ്രതാ സമിതി
കൊച്ചി: സംസ്ഥാനത്തു മദ്യലഭ്യതയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യനയം തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ തിരുത്തുമെന്ന ചില രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവന ആശങ്കയും നിരാശയുമുണ്ടാക്കുന്നതാണെന്നു കെസിബിസി മദ്യവിരുദ്ധ സമിതി.
മദ്യനിരോധനം എന്ന സാമൂഹ്യലക്ഷ്യം മുന്നില്‍ വച്ചുകൊണ്ടുള്ള നിയന്ത്രണം നീക്കംചെയ്യുമെന്ന നിലപാടു കേരളത്തിലെ സാധാരണ ജനങ്ങളുടെയല്ല, മദ്യവ്യവസായികളുടെ താത്പര്യമാണു പ്രതിഫലിപ്പിക്കുന്നത്. സര്‍ക്കാരിന്റെ നിയന്ത്രണം ആവശ്യമില്ല, വ്യക്തികള്‍ മദ്യം വര്‍ജിച്ചാല്‍ മതിയെന്നു പറയുന്നവര്‍ വ്യക്തികളെയും കുടുംബങ്ങളെയും തകര്‍ക്കുന്ന സാമൂഹ്യവിപത്ത് കണ്ടില്ലെന്നു നടിക്കുകയാണ്. തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ അതിശക്തമായ മദ്യലോബി ഒരുക്കുന്ന പ്രലോഭനങ്ങളുടെ കെണിയില്‍ വീഴാതിരിക്കാനുള്ള ധാര്‍മികമായ ഔന്നത്യം പുലര്‍ത്താന്‍ രാഷ്ട്രീയ നേതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നും പാലാരിവട്ടം പിഒസിയില്‍ ചേര്‍ന്ന കെസിബിസി ജാഗ്രതാ സമിതി അവലോകന യോഗം ആവശ്യപ്പെട്ടു.
Source: Deepika
Click here to see detailed File.