News >> കുഷ്ഠ രോഗികളോട് ഐക്യദാര്‍ഢ്യം കാട്ടുക
കുഷ്ഠരോഗികളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണെങ്കിലും, ദൗര്‍ഭാഗ്യവശാല്‍, ഇന്നും ഈ രോഗം, കൂടുതല്‍ പാവപ്പെട്ടവരും പാര്‍ശ്വവൽകൃതരുമായവരെ ബാധിക്കുന്നുണ്ടെന്ന് പാപ്പാ. ജനുവരി 31 ന് ഞായറാഴ്ച ലോക കുഷ്ഠരോഗീദിനം ആചരിക്കപ്പെട്ടതിനെക്കുറിച്ച് അന്നത്തെ ത്രികാല പ്രാര്‍ത്ഥനാ വേളയില്‍ പരാമര്‍ശിക്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ. ഈ രോഗംമൂലം അംഗവൈകല്യം സംഭവിച്ചിട്ടുള്ള സഹോദരീസഹോദരന്മാരോടുള്ള ഐക്യദാര്‍ഢ്യം നിലനിറുത്തേണ്ടത് സുപ്രധാനമാണെന്ന് പാപ്പാ തദ്ദവസരത്തില്‍ ഓര്‍മ്മിപ്പിക്കുകയും കുഷ്ഠരോഗികള്‍ക്കും അവര്‍ക്ക് പരിചരണമേകുന്നവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാനും അവര്‍ക്കു പിന്തുണയേകാനും എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.Source: Vatican Radio