News >> പോട്ട ദേശീയ ബൈബിള്‍ കണ്‍വന്‍ഷന്‍ നാളെ (03-02-2016) മുതല്‍

ചാലക്കുടി: പോട്ട ആശ്രമത്തില്‍ അഞ്ചുദിവസം നീണ്ടുനില്ക്കുന്ന ദേശീയ ബൈബിള്‍ കണ്‍വന്‍ഷന്‍ നാളെ മുതല്‍ ഏഴുവരെ നടത്തും. രാവിലെ ഒമ്പതിനു വചനപ്രതിഷ്ഠയോടെ കണ്‍വന്‍ഷന്‍ ആരംഭിക്കും. തുടര്‍ന്ന് 10ന് ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനംചെയ്യും.

വ്യാഴാഴ്ച കോഴിക്കോട് രൂപത മെത്രാന്‍ ഡോ.വര്‍ഗീസ് ചക്കാലക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തും. വിന്‍സെന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷന്‍ ജനറാള്‍ ഫാ.വര്‍ഗീസ് പാറപ്പുറം, മേരിമാത പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. പോള്‍ പുതുവ, പ്രശസ്ത വചനപ്രഘോഷകരായ ഫാ.മാത്യു നായ്ക്കംപറമ്പില്‍, ഫാ.ജോര്‍ജ് പനയ്ക്കല്‍, ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍, ഫാ.ഡൊമിനിക് വളവനാല്‍, ഫാ.ജോയി ചെമ്പകശേരി, ഫാ.മാത്യു തടത്തില്‍, ഫാ.മാത്യു ഇലവുങ്കല്‍, ഫാ. ജോസഫ് എറമ്പില്‍, ഫാ. ജോജോ മാരിപ്പാട്ട് എന്നിവര്‍ വചനപ്രഘോഷണം നടത്തും.

കണ്‍വന്‍ഷന്റെ ഒരുക്കം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നതായി കണ്‍വീനര്‍ ഫാ.ആന്റോ ചിരപറമ്പില്‍, പബ്ളിസിറ്റി കണ്‍വീനര്‍ ഷാജന്‍ മാത്യു എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

40,000 പേര്‍ക്ക് ഇരിക്കാവുന്ന പന്തല്‍ സജ്ജീകരിച്ചുകഴിഞ്ഞു. രോഗികള്‍ക്കു കിടന്നു കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ സൌകര്യ വും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ കെഎസ്ആര്‍ടിസി ബസുകള്‍ക്കും പോട്ട ആശ്രമം ജംഗ്ഷനില്‍ സ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

Source: Deepika