News >> ന്യൂമാന്‍ യൂത്ത് എക്സലന്‍സ് അവാര്‍ഡ് മിന്നാ ജോസിന്

തൊടുപുഴ: കേരളത്തിലെ കലാലയങ്ങളിലെ മികച്ച വിദ്യാര്‍ഥികള്‍ക്കായി തൊടുപുഴ ന്യൂമാന്‍ കോളജ് ഏര്‍പ്പെടുത്തിയിട്ടുള്ള യൂത്ത് എക്സലന്‍സ് അവാര്‍ഡിന്റെ ഈ വര്‍ഷത്തെ ജേതാവായി എറണാകുളം സെന്റ് തെരേസാസ് കോളജിലെ മിന്നാ ജോസിനെ തെരഞ്ഞെടുത്തു. മൂന്നാം വര്‍ഷ ഇംഗ്ളീഷ് സാഹിത്യ ബിരുദ വിദ്യാര്‍ഥിയാണ് മിന്ന. കാനറാ ബാങ്ക് റിട്ട. മാനേജര്‍ എം. പി. ജോസ് ആന്റോയുടെയും, ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക സോഫി ജോസിന്റെയും മകളാണ്. പതിനായിരം രൂപയും സര്‍ട്ടിഫിക്കറ്റുമടങ്ങുന്ന പുരസ്കാരം എട്ടിന് കോളജില്‍ നടക്കുന്ന ചടങ്ങില്‍ ഡയറക്ടര്‍ ഓഫ് പബ്ളിക് ഇന്‍സ്ട്രക്ടര്‍ ഡോ. എം. എസ്. ജയ സമ്മാനിക്കും.  Source: Deepika