News >> മദ്യനയ അട്ടിമറി എന്തുവിലകൊടുത്തും തടയും: മദ്യവിരുദ്ധ ജനകീയമുന്നണി
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം മാറ്റിമറിക്കാനുള്ള നീക്കങ്ങളില്‍ മദ്യവിരുദ്ധജനകീയമുന്നണി ആശങ്ക രേഖപ്പെടുത്തി. അത്തരം നീക്കങ്ങള്‍ എന്തുവിലകൊടുത്തും ചെറുക്കുമെന്നും മുന്നണി നേതാക്കള്‍ തിരുവനന്തപുരത്ത് അറിയിച്ചു. മുഖ്യമന്ത്രിക്കു നിവേദനം സമര്‍പ്പിച്ച ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു നേതാക്കള്‍.
കേരളത്തില്‍ ഒരു മുന്നണിക്കും മാറ്റം വരുത്താന്‍ കഴിയാത്ത രീതിയില്‍ ഒരു മദ്യനിരോധന നിയമം കൊണ്ടുവരിക, ഇത് ഫലപ്രദമായി നടപ്പിലാക്കാന്‍ സ്റാറ്റ്യൂട്ടറി അധികാരമുള്ള സമിതികള്‍ താഴേതലം മുതല്‍ രൂപീകരിക്കുക എന്നിവയായിരുന്നു നിവേദനത്തിലെ പ്രധാന കാര്യങ്ങള്‍. മദ്യവിരുദ്ധ ജനകീയമുന്നണി ചെയര്‍മാന്‍ ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ജനറല്‍ കണ്‍വീനര്‍ ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍, കോര്‍ഡിനേറ്റര്‍ ഫാ. ടി. ജെ. ആന്റണി, സി.സി.സാജന്‍ (വൈസ് ചെയര്‍മാന്‍, മധ്യമേഖല), ഡോ.സിറിയക് (ട്രഷറര്‍) ഫാ. തോമസ് പി. ജോര്‍ജ് ( വൈസ് ചെയര്‍മാന്‍, ദക്ഷിണമേഖല), ജോയി കൊച്ചു പറമ്പില്‍ (കണ്‍വീനര്‍, ദക്ഷിണമേഖല) , ഡോ. ജെയിംസ് എന്നിവരായിരുന്നു നിവേദകസംഘത്തില്‍ ഉണ്ടായിരുന്നത്.
Source: Deepika