News >> മനുഷ്യരുടെ കൂടെ ആയിരിക്കാന്‍ ദൈവം ആഗ്രഹിക്കുന്നു : പാപ്പായുടെ ട്വീറ്റ്


ദൈവം മനുഷ്യരുടെ മദ്ധ്യേ വസിക്കുവാന്‍ ആഗ്രഹിക്കുന്നെന്ന് പാപ്പാ ഫ്രാന്‍സിസ്.

ദൈവം തന്‍റെ പുത്രന്മാരുടെയും പുത്രിമാരുടെയും മദ്ധ്യേ വസിക്കാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍ മനുഷ്യഹൃദയങ്ങള്‍ എപ്പോഴും ദൈവത്തിനായി തുറന്നിടണമെന്ന്, ഫെബ്രുവരി 4-ാം തിയതി വ്യാഴാഴ്ച ട്വിറ്റര്‍ സംവാദകരുമായി പാപ്പാ ചിന്തകള്‍ പങ്കുവച്ചു.

@pontifex എന്ന ഹാന്‍ഡിലിലാണ് പാപ്പാ അനുദിനം ചിന്തകള്‍ പങ്കുവയ്ക്കുന്നത്. ലോകത്ത് ഏറ്റവും അധികം ട്വിറ്റര്‍ സംവാദകരുള്ള പാപ്പാ ഫ്രാന്‍സിസ് ഇംഗ്ലിഷ്, ലത്തീന്, അറബി ഉള്‍പ്പെടെ 9 ഭാഷകളില്‍ അനുദിനജീവിതത്തിന് ഉതകുന്ന സാരോപദേശങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്.

God wants to live amidst his sons and daughters. Let us make space for him in our hearts.

Suos inter filios vult habitare Deus. Ipsi nostro in corde demus locum.

Source : Vatican Radio