News >> വിശ്വ ശാന്തി സംസ്ഥാപിക്കുന്നതില്‍ മതങ്ങള്‍ക്കുള്ള പങ്ക്
ഭൗമിക നഗരങ്ങളില്‍ ദൈവരാജ്യത്തിന്‍റെ മുന്‍രൂപങ്ങള്‍ തീര്‍ക്കുന്നതിന് സഹായിക്കാന്‍ മതങ്ങള്‍ക്ക് എങ്ങനെ കഴിയുമെന്ന് ചിന്തിക്കേണ്ടുന്നതിനുള്ള സമയമായിരിക്കുന്നുവെന്ന് നീതിസമാധാനകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ പീറ്റര്‍ അപ്പിയ ടര്‍ക്സണ്‍. ലോകത്തില്‍ നീതിയും സമാധാനവും സംസ്ഥാപിക്കുന്നതില്‍ മതങ്ങള്‍ക്കുള്ള പങ്കിനെക്കുറിച്ച് ഇറാനിലെ ക്വാം നഗരത്തില്‍ ശനിയാഴ്ച(06/02/16) സംഘടിപ്പിക്കപ്പെട്ട ഏകദിന സമ്മേളനത്തെ സംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ലോകജനതയില്‍ ഭൂരിഭാഗവും ദൈവവിശ്വാസികളാണെന്ന സത്യം അനുസ്മരിച്ച അദ്ദേഹം ഇത് പ്രകൃതി സംരക്ഷണം, സാധുജനസേവനം, സാഹോദര്യത്തിന്‍റെയും പരസ്പരാദരവിന്‍റെയും വലതീര്‍ക്കല്‍ എന്നീ ലക്ഷ്യങ്ങളോടുകൂടി സംഭാഷണത്തില്‍ ഏര്‍പ്പെടാന്‍ മതങ്ങള്‍ക്ക് പ്രചോദനമാകണമെന്ന് ഉദ്ബോധിപ്പിച്ചു. നമ്മുടെ പൊതുഭവനമായ ഭൂമിയെ എങ്ങനെ പരിപാലിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു നീതിസമാധാനസംസ്ഥാപനവുമായി ബന്ധപ്പെട്ട മതപ്രമാണങ്ങളുടെ പാലനമെന്ന് പ്രസ്താവിച്ച കര്‍ദ്ദിനാള്‍ ടര്‍ക്സണ്‍ നമ്മുടെ പൊതുവായ ഭ്രാതൃത്വത്തിന്‍റെ അനിവാര്യ അനന്തരഫലമാണ് പൊതുഭവനപരിപാലന ദൗത്യമെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തു.Source: Vatican Radio