News >> സിഎംസി ശതോത്തര സുവര്‍ണ ജൂബിലി സമാപനം ഇന്നു (06-02-2016) കൂനമ്മാവില്‍

കൊച്ചി: കര്‍മലമാതാവിന്റെ സന്യാസിനീ സമൂഹത്തിന്റെ (സിഎംസി) ശതോത്തര സുവര്‍ണ ജൂബിലി സമാപനച്ചടങ്ങുകള്‍ ഇന്നു നടക്കും. രാവിലെ ഒമ്പതിന് കൂനമ്മാവ് സെന്റ് ജോ സഫ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൌണ്ടിലാണ് ശുശ്രൂഷകള്‍ ആരംഭിക്കുന്നത്.

സീറോ മലബാര്‍ സഭാ മേജര്‍ ആ ര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കൃതജ്ഞതാബലി യില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, സിഎംഐ സഭ പ്രിയോര്‍ ജനറല്‍ റവ.ഡോ.പോള്‍ ആച്ചാണ്ടി, ഫാ.അനസ്താസിയൂസ് റൊഗേറോ, കൂനമ്മാവ് സെന്റ് ആന്റണീസ് മൊണാസ്ട്രി പ്രിയോര്‍ ഫാ. സക്കറിയാസ് പായിക്കാട്ട്, കൊച്ചാല്‍ പള്ളി വികാരി ഫാ.വര്‍ഗീസ് മണവാളന്‍ എന്നിവര്‍ സഹകാര്‍മികരാകും.

സിഎംസി സഭയിലെ വിവിധ പ്രോവിന്‍സുകളില്‍നിന്നുള്ള 150 സന്യാസിനികള്‍ ഇന്നു നിത്യവ്രതവാഗ്ദാനം നടത്തും.

സ്ത്രീകളുടെ യും കുട്ടികളുടെയും ക്ഷേമത്തിനാ യി ആരംഭിക്കുന്ന അഡോക് പദ്ധതിയുടെ ഉദ്ഘാടനം സമ്മേളനത്തില്‍ ഉണ്ടാകും. ജൂബിലി സ്മരണിക സിഎംസി മുന്‍ മദര്‍ ജനറല്‍ സിസ്റര്‍ സാങ്റ്റ പ്രകാശനംചെയ്യും Source: Deepika