News >> കാരുണ്യ സന്ദേശയാത്ര: രണ്ടാം ഘട്ടം ഉടന്‍

കൊച്ചി: കെസിബിസി പ്രൊലൈഫ് സമിതിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന കാരുണ്യ സന്ദേശയാത്രയുടെ രണ്ടാം ഘട്ടം ഉടന്‍ ആരംഭിക്കും. അടുത്ത ഘട്ടങ്ങളില്‍ യാത്രയില്‍ ഉള്‍പ്പെടണമെന്നും സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കണമെന്നും ആഗ്രഹിക്കുന്നവര്‍ സാബു ജോസ്, ചീഫ് കോ-ഓര്‍ഡിനേറ്റര്‍, കാരുണ്യ കേരള സന്ദേശ യാത്ര, കെസിബിസി പ്രൊലൈഫ് സമിതി, പിബി നമ്പര്‍ 2288, പാലാരിവട്ടം പിഒ, എറണാകുളം 682025 (ഫോണ്‍ 9446329343) എന്ന വിലാസത്തില്‍ ബന്ധപ്പെടണമെന്നു ഡയറക്ടര്‍ ഫാ. പോള്‍ മാടശേരി അറിയിച്ചു. പത്തു ഘട്ടങ്ങളിലായി 14 ജില്ലകളിലായി 31 രൂപതകളിലെ സ്ഥാപനങ്ങള്‍ സംഘം സന്ദര്‍ശിക്കും. Source: Deepika