News >> കര്‍ദിനാള്‍ മാര്‍ പാറേക്കാട്ടിലിനെ കുറിച്ചുള്ള ഗ്രന്ഥം പ്രകാശനം ചെയ്തു

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത പ്രോ വികാരി ജനറല്‍ റവ. ഡോ. ആന്റണി നരികുളം എഴുതിയ റൈറ്റിംഗ്സ് ആന്‍ഡ് സ്പീച്ചസ് ഓഫ് ജോസഫ് കാര്‍ഡിനല്‍ പാറേക്കാട്ടില്‍: എ കാറ്റലോഗ് എന്ന ഇംഗ്ളീഷ് ഗ്രന്ഥം പ്രകാശനം ചെയ്തു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഗ്രന്ഥത്തിന്റെ ആദ്യപ്രതി അതിരൂപത പാസ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി സിജോ പൈനാടത്തിനു നല്‍കിയാണു പ്രകാശനം നിര്‍വഹിച്ചത്. 

പ്രസ്ബിറ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി റവ. ഡോ. കുര്യാക്കോസ് മുണ്ടാടന്‍ ഗ്രന്ഥം പരിചയപ്പെടുത്തി. ബിഷപ്പുമാരായ മാര്‍ സെബാസ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, മാര്‍ തോമസ് ചക്യത്ത്, മാര്‍ ഡൊമിനിക് കോക്കാട്ട്, ഡോ. വര്‍ഗീസ് തോട്ടങ്കര, പ്രോ വികാരി ജനറല്‍ റവ. ഡോ. ആന്റണി നരികുളം എന്നിവര്‍ പങ്കെടുത്തു.
Source: Deepika