News >> സിജോ അമ്പാട്ട് ഐസിവൈഎം പ്രസിഡന്റ്
കണ്ണൂര്‍: കാത്തലിക് ബിഷപ്സ് കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ കീഴിലുള്ള ഔദ്യോഗിക യുവജന സംഘടനയായ
ഇന്ത്യന്‍ കാത്തലിക് യൂത്ത് മൂവ്മെന്റിന്റെ (ഐസിവൈഎം) പ്രസിഡന്റായി സിജോ അമ്പാട്ട് തെരഞ്ഞെടുക്കപ്പെട്ടു. ഗോവയില്‍ നടന്ന നാഷണല്‍ കൌണ്‍സില്‍ യോഗത്തില്‍ വച്ചാണു സിജോ തെരഞ്ഞെടുക്കപ്പെട്ടത്. കേരളത്തില്‍നിന്നും ആദ്യമായാണ് ഒരു വ്യക്തി ഈ പദവിയിലെത്തുന്നത്.
ഭാരതത്തിലെ 171 കത്തോലിക്കാ രൂപതകളിലായി വ്യാപിച്ചു കിടക്കുന്ന സംഘടനയാണ് ഐസിവൈഎം. ഡല്‍ഹിയില്‍നിന്നുള്ള ജെന്നി ജോയിയാണു ജനറല്‍ സെക്രട്ടറി.
തലശേരി അതിരൂപതാംഗമായ സിജോ കഴിഞ്ഞ വര്‍ഷം കെസിവൈഎം സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. സീറോ മലബാര്‍ സഭയുടെ യുവജന സംഘടനയുടെ പ്രസിഡന്റ് കൂടിയാണു സിജോ. കാഞ്ഞങ്ങാട് സ്വദേശികളായ തോമസ്-വത്സമ്മ ദമ്പതികളുടെ മകനാണ്.
Source: Deepika