News >> പി.ടി.ചാക്കോ സ്മാരക ഡിബേറ്റ് മത്സരം

ചങ്ങനാശേരി: എസ്ബി ഓട്ടോണമസ് കോളജ് ഡിബേറ്റിംഗ് ക്ളബ്ബിന്റെയും കോളജ് യൂണിയന്റെയും നേതൃത്വത്തില്‍ കോളജ് വിദ്യാര്‍ഥികള്‍ക്കായി അഖില കേരള ഡിബേറ്റ് മത്സരം 15നു രാവിലെ 10ന് മാര്‍ പവ്വത്തില്‍ ഹാളില്‍ നടത്തും.
'കേരളത്തില്‍ മദ്യനിരോധനം സാധ്യമാണോ' എന്നതാണു വിഷയം. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 15ന് രാവിലെ 10ന് മുമ്പ് ഹാജരാകണം.

വിവരങ്ങള്‍ക്ക് 9496265795.

Source: Deepika