News >> അഡ്വ. ജോസ് വിതയത്തില്‍ അല്മായ കമ്മീഷന്‍ സെക്രട്ടറി
കൊച്ചി: അഡ്വ. ജോസ് വിതയത്തിലിനെ സീറോ മലബാര്‍ സഭയുടെ അല്മായ കമ്മീഷന്‍ സെക്രട്ടറിയായി നിയമിച്ചു. കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ മാത്യു അറയ്ക്കലാണു നിയമനം നടത്തിയത്.
എറണാകുളം-അങ്കമാലി അതിരൂപതയിലെ ആലങ്ങാട് ഇടവകാംഗമാണ്. കെസിബിസി അല്മായ കമ്മീഷന്‍ സെക്രട്ടറി, അതിരൂപത പാസ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി, കത്തോലിക്ക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി, എഐസിയു ദേശീയ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
Source: Deepika