News >> മലയാറ്റൂര്‍ പൊന്‍കുരിശ്: സ്പെഷല്‍ കിറ്റ് പ്രകാശനം ചെയ്തു
കൊച്ചി: അന്തര്‍ദേശീയ തീര്‍ഥാടന കേന്ദ്രമായ മലയാറ്റൂര്‍ സെന്റ് തോമസ് കുരിശുമുടി തീര്‍ഥാടനത്തോടനുബന്ധിച്ചു മലയാറ്റൂര്‍ പൊന്‍കുരിശ് എന്ന പേരില്‍ സ്പെഷല്‍ കിറ്റ് പുറത്തിറക്കി. പത്തു ഭക്തവസ്തുക്കള്‍ ഉള്‍പ്പെടുന്ന കിറ്റിന്റെ പ്രകാശനം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിച്ചു. ബിഷപ് മാര്‍ വര്‍ഗീസ് തോട്ടങ്കര ആദ്യ കിറ്റ് ഏറ്റുവാങ്ങി.
1).വീഡിയോ ഡിവിഡി, 2).എംപി3 ഓഡിയോ സിഡി, 3)ഈശോയുടെ തിരുഹൃദയ ചിത്രം,4) ഈശോയുടെയും മാര്‍ത്തോമാശ്ളീഹായുടെയും സ്റിക്കര്‍, 5)കീചെയിന്‍, 6)കാശുരൂപം, 7)കൊന്ത, 8)ജപമാല ഷീറ്റ്, 9)വിശുദ്ധ ജീവിതത്തിനു പത്തുവഴികള്‍ ലഘുലേഖ, 10)മാര്‍ത്തോമാശ്ളീഹായോടുള്ള പ്രാര്‍ഥന എന്നിവയുള്‍പ്പെടുന്നതാണ് കിറ്റ്.
Source: Deepika