News >> പാപ്പാ ഫ്രാന്‍സിസിന്‍റെ യുഎസ് സന്ദര്‍ശന0
സെപ്തംബര്‍ 23-മുതല്‍ 27-വരെ തിയതികളിലാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ അമേരിക്ക സന്ദര്‍ശനം. ഫിലാഡെല്‍ഫിയായില്‍ അരങ്ങേറുന്ന ആഗോള കുടംബ സംഗമത്തെ 27-ന് അഭിസംബോധ ചെയ്യുകയാണ് പാപ്പായുടെ സന്ദര്‍ശനത്തിന്‍റെ പ്രധാന ലക്ഷൃം.
Laudato Si' അങ്ങേയ്ക്കു സ്തുതി!പാപ്പായുടെ പുതിയ ചാക്രിക ലേഖനം മുതലാളിത്തത്തെ എതിര്‍ക്കുന്നു എന്ന പേരില്‍ റിപ്പബ്ളിക്കന്‍ അനുഭാവികളുടെ വിമര്‍ശനവും പ്രതിഷേധവും പാപ്പാ ഫ്രാന്‍സിസിന് എതിരെ അമേരിക്കയില്‍ ഉണ്ടായിട്ടുണ്ടെങ്കിലും ആദ്യമായി അമേരിക്കന്‍ മണ്ണില്‍ കാലുകുത്തുന്ന മനുഷ്യസ്നേഹിയായ പാപ്പാ ബര്‍ഗോളിയോയെ കേള്‍ക്കുവാനും കാണുവാനും പ്രതിപക്ഷവും ഭരണപക്ഷവും ഒരുപോലെ ഒരുങ്ങുകായണെന്ന് വൈറ്റ് ഹൗസിന്‍റെ മാധ്യമ സെക്രട്ടറി ഷിലംഗര്‍ നിരീക്ഷിച്ചു.- വൈറ്റ് ഹൗസിലെ സ്വീകരണം, - പ്രസിഡന്‍റ് ഒബാമയുമായുള്ള കൂടിക്കാഴ്ച,- അമേരിക്കയിലെ മെത്രാന്മാരുമായി വാഷിംങ്ടണില്‍വച്ചുള്ള കൂടിക്കാഴ്ച,- കോണ്‍ഗ്രസ്സിനെ അഭിസംബോധനചെയ്യുന്നത്,- വാഷിംങ്ടണിലെ വിശുദ്ധ പാട്രിക്കിന്‍റെ കത്തീഡ്രല്‍ സന്ദര്‍ശനവും ഭവനരഹിതരുമായുള്ള കൂടിക്കാഴ്ചയും.- വാഴ്ത്തപ്പെട്ട ജൂനിപ്പര്‍സെറായുടെ വിശുദ്ധപദപ്രഖ്യാപനവും സമൂഹബലിയര്‍പ്പണവും..- സന്ന്യസ്തരും വൈദികരും സെമിനാരി വിദ്യാര്‍ത്ഥികളുമായുള്ള കൂടിക്കാഴ്ച ന്യൂയോര്‍ക്കില്‍വച്ച്, - World Trade Center-ന്‍റെ പുതിയ മന്ദിരത്തില്‍വച്ച് ഇതര മതനേതാക്കളുമായുള്ള കൂടിക്കാഴ്ച, - മെത്രാന്മാര്‍, സന്ന്യസ്തര്‍, വൈദികര്‍, സെമിനാരി വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കൊപ്പമുള്ള ദിവ്യബലി.- കുടിയേറ്റക്കാരും അവരുടെ കുടുംബങ്ങളുമായുള്ള നേര്‍ക്കാഴ്ച,- ഫിലാഡെല്‍ഫിയയില്‍ ആഗോളകുടുംബങ്ങളുടെ പ്രതിനിധി കൂട്ടായ്മയ്ക്കൊപ്പം അര്‍പ്പിക്കപ്പെടുന്ന ദിവ്യബലി, - മതസ്വാതന്ത്ര്യത്തെക്കുറിച്ചൊരു തുറന്ന സംവാദം - ഫിലാഡേല്‍ഫിയായിലെ സ്വാതന്ത്ര്യത്തിന്‍റെ മാളില്‍വച്ച്, - ബഞ്ചമിന്‍ ഫ്രാങ്ക്ളിന്‍ പാര്‍ക്കില്‍ കുടുംബങ്ങള്‍ക്കൊപ്പമുള്ള ജാഗരാനുഷ്ഠാനം,- തടങ്കലില്‍ കഴിയുന്നവരുമായുള്ള കൂടിക്കാഴ്ച, - ബഞ്ചമിന്‍ ഫ്രാങ്ക്ളിന്‍ പാര്‍ക്കില്‍ ജനങ്ങള്‍ക്കൊപ്പം അര്‍പ്പിക്കപ്പെടുന്ന ദിവ്യബലി- പാപ്പായുടെ അമേരിക്ക സന്ദര്‍ശന പരിപാടിയുടെ സംഘാടക സമിതിയും സന്നദ്ധസേവകരുമായുള്ള കൂടിക്കാഴ്ച... എന്നിവയാണ് പാപ്പായുടെ അമേരിക്കയിലെ സെപ്തംബര്‍ 23-മുതല്‍ 27-വരെയുള്ള പരിപാടിയുടെ ശ്രദ്ധേയമാകുന്ന ഇനങ്ങള്‍.
(Source: Vatican Radio, William Nellikkal)