News >> ജപമാലകള് : തടവുകാര്‍ക്ക് പാപ്പായുടെ സമ്മാനം
ഇറ്റലിയിലെ പാദൊവയിലുള്ള കാരാഗൃഹത്തില്‍ കഴിയുന്നവര്‍ക്ക് ഫ്രാന്‍സീസ് പാപ്പാ 500 ജപമാലകള്‍ സമ്മാനമായി നല്കി.
ആ തടവറയില്‍ കഴിയുന്ന ചൈനക്കാരനായ ഷാംങ് അഗസ്റ്റിന്‍ ജിയാക്കിം എന്ന യുവതടവുകാരന്‍ അഭ്യര്‍ത്ഥിച്ചതനുസരിച്ചാണ് പാപ്പാ തടവുകാര്‍ക്കായി ഈ കൊന്തകള്‍ എത്തിച്ചത്.
തടവുകാരെ നേരിട്ടുള്‍പ്പെടുത്തുകയെന്ന ലക്ഷ്യത്തോടുകൂടി "
സമാധാനത്തിന്‍റെ ഒരു നിമിഷം" എന്ന പേരില്‍ ഒരു പരിപാടിക്ക്, 4 വര്‍ഷം മുമ്പ്, ഇന്‍റര്‍നെറ്റ് വഴി തുടക്കം കുറിച്ച ഇറ്റലി സ്വദേശിയായ വൈദികന്‍ മാര്‍ക്കൊ സനാവിയൊയെ ആണ് പാപ്പാ ഈ ജപമാലകള്‍ ഏല്പിച്ചത്.Source: Vatican Radio