News >> പാപ്പാ വിശുദ്ധ മേരി മേജര്‍ ബസിലിക്കയില്‍
ഫ്രാന്‍സീസ് പാപ്പാ താന്‍ ആരംഭിക്കാനിരിക്കുന്ന അപ്പസ്തോലികയാത്ര പരിശുദ്ധ കന്യകാമറിയത്തിന് സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കാന്‍ പതിവുപോലെ റോമിലെ വിശുദ്ധ മേരി മേജര്‍ ബസിലിക്കയില്‍ റോമന്‍ ജനതയുടെ രക്ഷികയായ മറിയത്തിന്‍റെ ( MARIA SALUS POPULI ROMANI) പവിത്രസന്നിധാനത്തിലെത്തി. വ്യാഴാഴ്ച (11/02/16) രാവിലെയായിരുന്നു ഈ സന്ദര്‍ശനം. തുടര്‍ന്ന് പാപ്പാ റോം രൂപതയുടെ കത്തീദ്രലായ സെന്‍റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയിലേക്കു പോകുകയും അവിടെ നോമ്പുകാലാരംഭത്തോടനുബന്ധിച്ചു സമ്മേളിച്ചിരുന്ന രൂപതാവൈദികരില്‍ ചിലരെ കുമ്പസാരിപ്പിക്കുകയും ചെയ്തു.Source: Vatican Radio