News >> റവ. ഡോ. ആര്‍. ക്രിസ്തുദാസിന്റെ മെത്രാഭിഷേകം ഏപ്രില്‍ മൂന്നിന്
തിരുവനന്തപുരം: തിരുവനന്തപുരം ലത്തീന്‍ അതിരൂപത സഹായ മെത്രാനായി നിയമിതനായ റവ. ഡോ. ആര്‍. ക്രിസ്തുദാസിന്റെ മെത്രാഭിഷേകം ഏപ്രില്‍ മൂന്നിനു നടക്കും. വെള്ളയമ്പലം ആര്‍ച്ച്ബിഷപ്സ് ഹൌസില്‍ ചേര്‍ന്ന അതിരൂപതാതല ഉന്നതാധികാര സമിതി യോഗമാണ് മെത്രാഭിഷേക തീയതി സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്.
വെട്ടുകാട് മാദ്രേ ദേ ദേവൂസ് ദേവാലയ പരിസരത്ത് പ്രത്യേകം തയാറാക്കുന്ന വേദിയില്‍ ഏപ്രില്‍ മൂന്നു വൈകുന്നേരം നാലിന് മെത്രാഭിഷേക ചടങ്ങുകള്‍ ആരംഭിക്കും. അഭിഷേക ചടങ്ങുകള്‍ക്കുശേഷം അനുമോദന സമ്മേളനവും സംഘടിപ്പിക്കാന്‍ തിരുവനന്തപുരം അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം-രക്ഷാധികാരിയും വികാരി ജനറാള്‍ മോണ്‍. യൂജിന്‍ എച്ച്. പെരേര-ജനറല്‍ കണ്‍വീനറും മോണ്‍. തോമസ് നെറ്റോ, മോണ്‍. ഇ. വില്‍ഫ്രഡ്, മോണ്‍. ജെയിംസ് കുലാസ്, മോണ്‍. നിക്കോളാസ്, ഫാ. ക്രിസ്റില്‍ റൊസാരിയോ, ഫാ. മെല്‍ക്കണ്‍, ഫാ. സൈറസ് കളത്തില്‍, ഫാ. ബിനു ജോസഫ്, ഫാ. എം. യേശുദാസ് മത്യാസ് ആര്‍ക്കാഞ്ചലോ, അഡ്വ. എം. എ. ഫ്രാന്‍സിസ് എന്നിവര്‍ കണ്‍വീനര്‍മാരുമായി വിവിധ കമ്മിറ്റികളെയും യോഗം തെരഞ്ഞെടുത്തു.
Source: Deepika