News >> മാര്‍പാപ്പയും റഷ്യന്‍ പാത്രിയര്‍ക്കീസും ഇന്നു (12-02-2016) കൂടിക്കാഴ്ച നടത്തും

വത്തിക്കാന്‍സിറ്റി: മെക്സിക്കോയിലേക്കുള്ള മാര്‍ഗമധ്യേ ഇന്നു ക്യൂബയിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പ റഷ്യന്‍ ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കീസ് കിറിലുമായി കൂടിക്കാഴ്ച നടത്തും. ഹവാനയിലെ ഹൊസെമര്‍ത്തി അന്തര്‍ദേശീയ വിമാനത്താവളമാണു ചരിത്രം കുറിക്കുന്ന കൂടിക്കാഴ്ചയ്ക്കു വേദിയാകുന്നത്.

കിറില്‍ പാത്രിയര്‍ക്കീസ് ഇന്നലെ മോസ്കോയില്‍നിന്നു ക്യൂബയിലേക്കു തിരിച്ചു. മെക്സിക്കോയിലേക്കുള്ള യാത്രയ്ക്കു മുമ്പായി ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്നലെ റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയിലെത്തി പ്രത്യേക പ്രാര്‍ഥന നടത്തി. തുടര്‍ന്ന് മാര്‍പാപ്പ സെന്റ്ജോണ്‍ ലാറ്ററന്‍ ബസിലിക്ക സന്ദര്‍ശിച്ചു. 

ക്യൂബയിലെ കൂടിക്കാഴ്ചയ്ക്കുശേഷം മാര്‍പാപ്പയും പാത്രിയര്‍ക്കീസും സംയുക്ത പ്രസ്താവനയില്‍ ഒപ്പുവയ്ക്കും. 
Source: Deepika