News >> അമല ആയുര്‍വേദ ആശുപത്രിക്കു കേന്ദ്ര അംഗീകാരം
തൃശൂര്‍: അമല ആയുര്‍വേദ ആശുപത്രിക്കു കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ് ഡിപ്പാര്‍ട്ടുമെന്റ് എന്‍.എ.ബി.എച്ച് (നാഷണല്‍ അക്രെഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്സ്) അംഗീകാരം ലഭിച്ചു.
എണ്‍പതു കിടക്കകളില്‍ അധികമുള്ള ആശുപത്രികളില്‍ ഇന്ത്യയില്‍ മൂന്നാം സ്ഥാനമാണ് അമല ആയുര്‍വേദ ആശുപത്രിക്കു ലഭിച്ചിരിക്കുന്നത്.
ചികിത്സാസൌകര്യം, ശുചിത്വം, സേവനമികവ് എന്നിവ പരിഗണിച്ചാണ് മൂന്നു വര്‍ഷത്തേക്ക് എന്‍എബിഎച്ച് അംഗീകാരം ലഭിച്ചത്.
കഴിഞ്ഞവര്‍ഷം 40 രാജ്യങ്ങളില്‍നിന്നായി 450ലേറെ വിദേശ രോഗികള്‍ അമല ആയുര്‍വേദ വിഭാഗത്തില്‍ ചികിത്സയും സേവനവും തേടിയെത്തിയിരുന്നു.
എന്‍എബിഎച്ച് തുടര്‍ അംഗീകാരത്തിന്റെ സര്‍ട്ടിഫിക്കറ്റ് തൃശൂര്‍ സബ് കളക്ടര്‍ ഹരിത വി. കുമാര്‍ കൈമാറി. അമല അസോസിയേറ്റ് ഡയറക്ടര്‍ ഫാ.ഡെല്‍ജോ പുത്തൂര്‍, ആയുര്‍വേദ അസോസിയേറ്റ് ഡയറക്ടര്‍ ഫാ.ഷിബു പുത്തന്‍പുരയ്ക്കല്‍, ഡോ.എം. കേശവന്‍, ഡോ.സിസ്റര്‍ ഓസ്റിന്‍, ഡോ.നിര്‍മല തുടങ്ങിയവര്‍ പങ്കെടുത്തു.
Source: Deepika