News >> വൊക്കേഷന്‍ ഡയറക്ടര്‍മാരുടെ സമ്മേളനം നാളെ
കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ കീഴിലുള്ള എല്ലാ രൂപതകളിലും സന്യാസ സമൂഹങ്ങളിലും പ്രവര്‍ത്തിക്കുന്ന വൊക്കേഷന്‍ ഡയറക്ടര്‍മാരുടെ വാര്‍ഷിക സമ്മേളനം നാളെ രാവിലെ ഒമ്പതിനു പിഒസിയില്‍ നടത്തുമെന്നു കെസിബിസി വൊക്കേഷന്‍ കമ്മീഷന്‍ സെക്രട്ടറി ഫാ.രാജു ചക്കനാട്ട് അറിയിച്ചു. കേരളത്തിന്റെ അഞ്ചു മേഖലകളിലെയും റീജണല്‍ എക്സിക്യൂട്ടീവുകളും കെവിഎസ്സി എക്സിക്യൂട്ടീവുകളും ഒന്നിച്ചുള്ള സമ്മേളനവും ഉണ്ടായിരിക്കും. രജിസ്ട്രേഷന്‍ നവീകരണത്തിനും പരിശീലന ഗ്രന്ഥങ്ങള്‍ വാങ്ങാനും അവസരമുണ്ടാകും.
Source: Deepika