News >> മാര്‍പാപ്പ അടുത്തവര്‍ഷം കൊളംബിയ സന്ദര്‍ശിക്കും

അടുത്തവര്‍ഷം കൊളംബിയ സന്ദര്‍ശിക്കാന്‍ ആഗ്രഹമുണ്െടന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. ക്യൂബയിലേക്കും മെക്സിക്കോയിലേക്കുള്ള യാത്രാമധ്യേ വിമാനത്തില്‍ പത്രലേഖകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊളംബിയയിലെ വിമതരും സര്‍ക്കാരും സമാധാനക്കരാറില്‍ ഒപ്പുവച്ചാല്‍ 2017ന്റെ ആദ്യപകുതിയില്‍ കൊളംബിയയില്‍ പോകുമെന്ന് ഒരു കൊളംബിയന്‍ റിപ്പോര്‍ട്ടറുടെ ചോദ്യത്തിനു മറുപടിയായി മാര്‍പാപ്പ പറഞ്ഞു.

മെക്സിക്കോയിലേക്കുള്ള യാത്രാമധ്യേ ക്യൂബയിലെ ഹൊസെ മര്‍ത്തി വിമാനത്താവളത്തില്‍ റഷ്യന്‍ പാത്രിയര്‍ക്കീസ് കിറിലുമായി മാര്‍പാപ്പ കൂടിക്കാഴ്ച നടത്തുന്നുണ്ട്. 

എന്നാല്‍ റഷ്യ സന്ദര്‍ശിക്കുന്നതെന്നാണെന്ന് ഒരു ലേഖകന്‍ മാര്‍പാപ്പയോടു ചോദിച്ചു. ചൈനയും റഷ്യയും. അവ ഇവിടെയുണ്ട്.-തന്റെ ഹൃദയത്തിലേക്കു വിരല്‍ ചൂണ്ടി ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. പ്രാര്‍ഥിക്കുക. തുടര്‍ന്നു മാര്‍പാപ്പ പറഞ്ഞു.

യാത്രാമധ്യേ അലിറ്റാലിയ വിമാനത്തില്‍നിന്ന് ഫ്രാന്‍സ്,സ്പെയിന്‍, പോര്‍ച്ചുഗല്‍, ഇറ്റലി എന്നീ രാജ്യങ്ങളുടെ തലവന്മാര്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ ആശംസാ സന്ദേശം അയച്ചു.