News >> സംഭാഷണത്തിന്‍റെയും കൂടിക്കാഴ്ചയുടെയും പാത അനിവാര്യം
റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ തലവനായ പാത്രിയാര്‍ക്കീസ് കിറിലുമായുള്ള കൂടിക്കാഴ്ച ഏറെ നന്മകള്‍ പുറപ്പെടുവിക്കുമെന്ന് പാപ്പാ പ്രത്യാശിക്കുന്നു. വെള്ളിയാഴ്ച (12/02/16) ക്യൂബയുടെ തലസ്ഥാനമായ ല ഹബാനയിലെ, ഹൊസേ മര്‍ത്തീ അന്താരാഷ്ട്രവിമാനത്താവളത്തില്‍ വച്ചു ഈ കൂടിക്കാഴ്ച സാധ്യമാക്കിത്തീര്‍ത്തതിന് അന്നാടിന്‍റെ പ്രസിഡന്‍റ് റവൂള്‍ കാസ്ത്രൊയ്ക്ക് ഫ്രാന്‍സീസ് പാപ്പാ അവിടെനിന്ന് മെക്സിക്കൊയിലേക്കുള്ള വ്യോമയാത്രാവേളയില്‍ അയച്ച നന്ദിപ്രകടന കമ്പിസന്ദേശത്തിലാണ് ഇതു കാണുന്നത്. ഇതൊരു സുപ്രധാന കൂടിക്കാഴ്ച ആയിരുന്നുവെന്നും സമാധാനവും അനുരഞ്ജനവും സന്മനസ്സുള്ളവരുടെ സഹജീവനവും സാക്ഷാത്ക്കരിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ സംഭാഷണത്തിന്‍റെയും സമാഗമത്തിന്‍റെയും ധാരണയുടെയും പാത വെടിയാനാകില്ലയെന്നും പാപ്പാ സന്ദേശത്തില്‍ വ്യക്തമാക്കുന്നു.Source: Vatican Radio