News >> മെക്സിക്കൊയിലെ കാരാഗൃഹ ദുരന്തത്തില്‍ പാപ്പാ അനുശോചിക്കുന്നു
മെക്സിക്കൊയിലെ മോണ്ടെറി നഗരപ്രാന്തത്തിലെ ഒരു കാരാഗൃഹത്തില്‍ വ്യാഴാഴ്ച (11/02/16) രാത്രിയില്‍ ഏതാനും പേര്‍ കൊല്ലപ്പെട്ട ദുരന്തത്തില്‍ മാര്‍പ്പാപ്പാ ഖേദം രേഖപ്പെടുത്തി. തോപ്പൊ കീക്കൊ ജയിലില്‍ നിന്ന് രക്ഷപ്പെടുന്നതിനു വേണ്ടിയായിരുന്നുവെന്നു കരുതപ്പെടുന്നു തടവുകാര്‍ ജയിലിന് തീവയ്ക്കുകയും തുടര്‍ന്നുണ്ടായ ബഹളത്തിനിടയില്‍ പത്തിലേറെപ്പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയുമായിരുന്നു. എഴുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണമടഞ്ഞവരുടെ ആത്മശാന്തിക്കായി ഫ്രാന്‍സീസ് പാപ്പാ പ്രാര്‍ത്ഥിക്കുന്നുവെന്നും അവരുടെ കുടുബങ്ങളുടെ ചാരെ പാപ്പാ ആത്മീയമായി സന്നിഹിതനാണെന്നും വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍, മോണ്ടെറി അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് റൊഹേലിയൊ കബ്രേര ലോപ്പെസിന് പാപ്പായുടെ നാമത്തില്‍ അയച്ച അനുശോചനസന്ദേശത്തില്‍ അറിയിക്കുന്നു.Source: Vatican Radio