News >> പാവപ്പെട്ടവരുടെ കര്‍മ്മപരിപാടികളില്‍ പങ്കുചേരാന്‍ സഭ
തങ്ങളുടെ സന്ദിഗ്ദാവസ്ഥയിലും ഭൂമിയില്‍ കൃഷിയിറക്കുകയും പാര്‍പ്പിടങ്ങള്‍ തീര്‍ക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന പാവപ്പെട്ടവരുടെ കര്‍മ്മപരിപാടികളില്‍ പങ്കുചേരാനും സംഭാവനയേകാനും സഭ അഭിലഷിക്കുന്നുവെന്ന് നീതിസമാധാനകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ പീറ്റര്‍ അപ്പിയ ടര്‍ക്സണ്‍ നമ്മുടെ പൊതുഭവനമായ ഭൂമിയെ സംരക്ഷിക്കേണ്ടതിനെ അധികരിച്ച്, ഫ്രാന്‍സീസ് പാപ്പായുടെ അങ്ങേയ്ക്കു സ്തുതി, അഥവാ, ലൗദാത്തൊ സീ എന്ന ചാക്രികലേഖനത്തിന്‍റെ പ്രബോധനങ്ങളുടെ വെളിച്ചത്തില്‍ ചര്‍ച്ചചെയ്യുന്നതിന് മെക്സിക്കൊയിലെ സാന്‍ ക്രിസ്തൊബാല്‍ ദെ ലാസ് കസാസില്‍ ചേര്‍ന്നിരിക്കുന്ന ഞായറാഴ്ച (14/02/16) സമാപിക്കുന്ന ദ്വിദിന ലത്തീനമേരിക്കന്‍ സമ്മേളനത്തിനയച്ച സന്ദേശത്തിലാണ് അദ്ദേഹത്തിന്‍റെ ഈ പ്രസ്താവനയുള്ളത്. ഇന്ന് ലോകത്തില്‍ മനുഷ്യാവകാശങ്ങളും സാമൂഹ്യാവകാശങ്ങളും നിരന്തരം ലംഘിക്കപ്പെടുന്ന ഒരവസ്ഥയുണ്ടെങ്കിലും പ്രത്യാശയുടെ കിരണങ്ങള്‍ തെളിയുന്നുണ്ടെന്നും ജനതകള്‍ സാക്ഷാത്തായ ഒരു മാറ്റം അന്വേഷിക്കുന്നുണ്ടെന്നും കര്‍ദ്ദിനാള്‍ ടര്‍ക്സണ്‍ പറയുന്നു. Source: Vatican Radio