News >> പാപ്പാ ഫ്രാന്‍സിസ് മെക്സിക്കോയില്‍ കുട്ടികളുടെ ആശ്രുപത്രി സന്ദര്‍ശിച്ചു
മെക്സിക്കോ സന്ദര്‍ശനത്തിനിടെ പാപ്പാ ഫ്രാന്‍സിസ് ഏക്കത്തെപേക്കിലെ കുട്ടികളുടെ ആശുപത്രി സന്ദര്‍ച്ചു. ഫെബ്രുവരി 14-ാം തിയതി ഞായറാഴ്ച മെക്സിക്കോ അപ്പസ്തോലിക പര്യടനത്തിന്‍റെ 3-ാം ദിവസത്തെ അവസാന പരിപാടിയായിരുന്നു 1943-ല്‍ സ്ഥാപിതമായ ഫെദറീക്കോ ഗോമെസ് ആശുപത്രി സന്ദര്‍ശനം. രോഗികളായ 200-ല്‍പ്പരം കുട്ടികളെ വ്യക്തിപരമായി കണ്ട പാപ്പാ അവര്‍ക്ക് സമ്മാനങ്ങളും സന്ദേശവും നല്കി.ആശുപത്രിയില്‍ വരാനും കുട്ടികളായ നിങ്ങളെയും, നിങ്ങളുടെ മാതാപിതാക്കളെയും, ഡോക്ടര്‍മാരെയും പരിചാരികരെയും സന്നദ്ധസേവകരെയും കാണുവാന്‍ ലഭിച്ച അവസരത്തിന് നന്ദിയും സന്തോഷവും പ്രകടിപ്പിച്ചു.ഉണ്ണിയേശുവിനക്കുറിച്ച് ബൈബിളില്‍ ഒരു ചെറിയ ഭാഗമുണ്ട്. നിങ്ങളെപ്പോലെ വളരെ ചെറിയ കുട്ടിയായിരുന്നപ്പോള്‍, മാതാപിതാക്കളായ ജോസഫും മേരിയും യേശുവിനെ ദേവാലയത്തില്‍ കൊണ്ടുപോയി. കുഞ്ഞിനെ ദൈവത്തിനു സമര്‍പ്പിക്കുവാന്‍..! അവിടെ ജരൂസലേം ദേവാലയത്തില്‍ ശെമിയോന്‍ എന്നു പേരായ പ്രായമായൊരാള്‍ ഉണ്ടായിരുന്നു. ഉണ്ണിയേശുവെ കണ്ടപ്പോള്‍ അയാള്‍ സന്തോഷത്തിന്‍റെയും നന്ദിയുടെയും വികാരങ്ങള്‍ക്കൊണ്ട് നിറഞ്ഞു. അങ്ങനെ ആനന്ദവും നന്ദിയും നിറഞ്ഞ ആ മനുഷ്യന്‍ ഉണ്ണീശോയെ കയ്യിലെടുത്ത് ആശീര്‍വ്വദിച്ചു.യേശുവിന് ശെമിയോന്‍ ഒരു അമ്മാവനെപ്പോലെയാണ്. ഈ വലിയമ്മാവന്‍ നമ്മെ രണ്ടു കാര്യങ്ങളാണ് പഠിപ്പിക്കുന്നത് - നന്ദിയും ആശീര്‍വ്വാദവും!ശെമയോന്‍റെ ഈ രണ്ടു വികാരങ്ങളോടും ഞാന്‍ സാരൂപ്യപ്പെടുകയാണ്. ആദ്യമായി ഇവടെ വന്നു നിങ്ങളെയൊക്കെ കണ്ടതില്‍ ഞാന്‍ ഏറെ സന്തോഷിക്കുന്നു. ഈ സന്തോഷം ഏറെ വലുതാണ്. നിങ്ങളുടെ പുഞ്ചിരിയും കളിയും ചിരിയുമെല്ലാം ആനന്ദം പകരുന്നതാണ്. ശെമിയോനെപ്പോലെ എന്നിലും നിങ്ങളുടെ സാന്നിദ്ധ്യം നന്ദിയുടെ വികാരമാണ് ഉണര്‍ത്തുന്നത്. എനിക്ക് നിങ്ങള്‍ നല്കിയ സ്വീകരണത്തിന് പ്രത്യേകം നന്ദിപറയുന്നു. നിങ്ങള്‍ ഇവടെ പരിചരിക്കപ്പെടുന്ന ഏറെ സ്നേഹമസൃണവും കരുണയുള്ളതുമായ രീതിക്ക് ഞാന്‍ നന്ദിപറയുന്നു. നിങ്ങളുടെ രോഗങ്ങള്‍ ശമിപ്പിക്കുവാനും വേഗത്തില്‍ നിങ്ങളെ സുഖപ്പെടുവാനും നല്‍കപ്പെടുന്ന പരിചരണത്തിനും ശുശ്രൂഷയ്ക്കും പ്രത്യേകം നന്ദിപറയുന്നു.ജീവിതത്തില്‍ നാം ശ്രദ്ധിക്കപ്പെടുന്നതും പരിചരിക്കപ്പെടുന്നതും ശുശ്രൂഷിക്കപ്പെടുന്നതും ഏറെ വിലയ കാര്യമാണ്. അതിനായി നിങ്ങള്‍ക്കിവിടെ ഏറ്റവും നല്ല സംവിധാനങ്ങള്‍ നല്കിയ എല്ലാവരെയും നന്ദിയോടെ ഓര്‍ക്കുന്നു. അവര്‍ക്ക് പ്രത്യേകം നന്ദിയര്‍പ്പിക്കുന്നു. പിന്നെ, ശെമിയോന്‍ ഉണ്ണിയോശുവോടെന്നപോലെ..., നിങ്ങളെ എല്ലാവരെയും ഞാനും ആശീര്‍വ്വദിക്കുന്നു നിങ്ങളെയും നിങ്ങളുടെ മാതാപിതാക്കളെയും കുടുംബങ്ങളെയും, നിങ്ങളെ ഇവിടെ ഇത്ര നന്നായി ചികിത്സിക്കുന്ന ഡോക്ടര്‍മാരെയും നഴ്സുമാരെയും ദൈവം അനുഗ്രഹിക്കട്ടെ! ഇവിടത്തെ അവരുടെ സേവനം കാരുണ്യശു ശ്രൂഷയാണ്!മെക്സിക്കോയിലെ വിശുദ്ധനായ ജുവാന്‍ ദിയേഗോ എന്ന ഇന്ത്യന്‍ വംശജനെക്കുറിച്ചു കേട്ടിട്ടുണ്ടോ? അദ്ദേഹത്തിന്‍റെ അമ്മാവന്‍ സുഖമില്ലാതെ കിടക്കുമ്പോള്‍ ജുവാന്‍ ഏറെ ദുഃഖിതനും നിരാശനുമായി. കാരണം പാവപ്പെട്ട ജുവാന് ഏകആശ്രയം അമ്മാവനായിരുന്നു. അപ്പോള്‍ കന്യകാനാഥ പ്രത്യക്ഷപ്പെട്ടു ജുവാനോടു പറഞ്ഞു.ജുവാന്‍, ജുവാന്‍, നീ എന്തിന് ഭയപ്പെടണം? എന്തിനു കരയണം. ഞാനുണ്ടല്ലോ... ഞാന്‍ നിന്നെ സഹായിക്കാം. ഞാന്‍ നിന്‍റെ അമ്മയാണ്! അങ്ങനെ ജുവാന് ഏകതുണയായിരുന്ന, അമ്മാവന്‍ ഗ്വാദലൂപ്പേ നാഥയുടെ സഹായത്താല്‍ അത്ഭുതകരമായി സുഖപ്പെട്ടു.നിങ്ങളും ജുവനെപ്പോലെ ഈ അമ്മയോടു പ്രാര്‍ത്ഥിക്കണം. നിങ്ങളെ സുഖപ്പെടുത്താന്‍ ഗ്വാദലൂപ്പെ നാഥയുണ്ട്, എന്ന സാന്ത്വന വാക്കുകളോടെ പാപ്പാ പ്രഭാഷണം ഉപസംഹരിച്ചു. Source: Vatican Radio