കൊച്ചി: തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങി അര്‍ഹതയുമുള്ളവരെ അവഗണിക്കുന്ന നിലപാടു മു ന്നണികള്‍ നിര്‍ത്തണമെന്നു ക ത്തോലിക്കാ കോണ്‍ഗ്രസ് പ്രമേയം. പാലാരിവട്ടം പിഒസിയില്‍ ചേര്‍ന്ന കത്തോലിക്കാ കോണ്‍ഗ്രസ് കേന്ദ്രനിര്‍വാഹക സമിതിയാണു പ്രമേയം പാസാക്കിയത്. സേവന മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്നവരെ മുന്നണികള്‍ പരിഗണിക്കാതെ പോകുന്നതു വിലയിരുത്തപ്പെടണം. ചിലര്‍ അധികാരത്തിനായി വിലപേശുമ്പോള്‍, മാന്യത പുലര്‍ത്തുന്നവരെ തള്ളുന്നതു സാമൂഹ്യനീതിക്കു നിരക്കാത്തതാണ്. തെരഞ്ഞെടുപ്പില്‍ കാര്‍ഷിക പ്രശ്നങ്ങളോട് പാര്‍ട്ടികളുടെ നിലപാടും സ്ഥാനാര്‍ഥികളുടെ നിലവാരവും ചര്‍ച്ചാവിഷയമാകും. സമുദായങ്ങള്‍ക്കു സ്വാതന്ത്യ്രവും അവകാശങ്ങളും നിഷേധിക്കപ്പെ ടുന്ന സാഹചര്യമുണ്ടാകരുതെന്നും പ്രമേയം ചൂണ്ടിക്കാട്ടി. കത്തോലിക്കാ കോണ്‍ഗ്രസ് ബിഷപ് ലെഗേറ്റ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ യോഗം ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് വി.വി. അഗസ്റിന്‍ അധ്യക്ഷതവഹിച്ചു. ഡയറക്ടര്‍ ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി, ജനറല്‍ സെക്രട്ടറി അഡ്വ. ബിജു പറയന്നിലം, ഭാരവാഹികളായ ജോസുകുട്ടി മാടപ്പിള്ളി, സ്റീഫന്‍ ജോര്‍ജ്, സാജു അലക്സ്, ഡേവിഡ് പുത്തൂര്‍, ബേബി പെരുമാലി, സൈബി അക്കര, ഡേവിസ് തുളവത്ത്, ജേക്കബ് മുണ്ടയ്ക്കല്‍, ദേവസ്യ കൊങ്ങോല, സെബാ സ്റ്യന്‍ വടശേരി, ഐപ്പച്ചന്‍ തടിക്കാട്ട്, കെ.ജെ. ആന്റണി, ടോമിച്ചന്‍ അയ്യരുകുളങ്ങര, പ്രഫ. ജോസുകുട്ടി ഒഴുകയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.Source: Deepika |
Copyright © 2017 - All Rights Reserved to the Eparchy of Kothamangalam
Powered by SMCIM