News >> പ്രാര്‍ത്ഥനാരീതിയില്‍നിന്നും വ്യക്തിയെ മനസ്സിലാക്കാമെന്ന് പാപ്പായുടെ ട്വിറ്റര്‍
പ്രാര്‍ത്ഥിക്കുന്ന രീതിയില്‍നിന്നും ഒരാള്‍ ജീവിക്കുന്ന രീതിയെക്കുറിച്ചു പറയാമെന്നത് പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്റര്‍ സന്ദേശമാണ്. ഫെബ്രുവരി 16-ാം തിയതി മെക്സിക്കോ അപ്പസ്തോലിക പര്യടനത്തിടെ ട്വിറ്റര്‍ സംവാദകരുമായി പാപ്പാ പങ്കുവച്ചതാണീ അപൂര്‍വ്വ സന്ദേശം.ജീവിതത്തില്‍ ഒരാള്‍ സംസാരിക്കുവാനും നടക്കുവാനും മെല്ലെ പഠിക്കുന്നു. പഠിക്കാന്‍വേണ്ടി മറ്റുള്ളവരെ ശ്രവിക്കുന്നു. അതുപോലെതന്നെ പ്രാര്‍ത്ഥിക്കുവാന്‍ നാം പഠിക്കേണ്ടതാണ്. ഒരാളുടെ പ്രാര്‍ത്ഥനാജീവിതം ഏതുവിധത്തിലുള്ള വ്യാക്തിയാണ് അയാള്‍ എന്നു വെളിപ്പെടുത്തും പ്രാര്‍ത്ഥനാരീതിയില്‍നിന്നും ഒരാളുടെ ജീവിത രീതിയെക്കുറിച്ച് പറയുവാനാകും. ട്വിറ്റില്‍ പാപ്പാതന്നെ ഈ വിശദാംശങ്ങള്‍ നല്കിയിരിക്കുന്നു.ഫെബ്രുവരി 12-ാം തിയതി ബുധനാഴ്ച മുതല്‍ പാപ്പാ ഫ്രാന്‍സിസ് മെക്സിക്കോ പര്യടനത്തിലാണ്. ക്യൂബവഴി മെക്സിക്കോയിലെത്തിയ പാപ്പായുടെ ലാറ്റിമേരിക്കന്‍ രാജ്യത്തെ പരിപാടികള്‍ ഫെബ്രുവരി 17-ന് സമാപിപ്പിച്ച്, 18-ാം തിയതി വ്യാഴാഴ്ച പാപ്പാ വത്തിക്കാനില്‍ തിരിച്ചെത്തും.Source: Vatican Radio