News >> എസ്ബി ഓട്ടോണമസ് കോളജില്‍ ദേശീയ സെമിനാര്‍

ചങ്ങനാശേരി: എസ്ബി ഓട്ടോണമസ് കോളജിലെ ബര്‍ക്കുമാന്‍സ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റഡീസിന്റെ നേതൃത്വത്തില്‍ മാനേജിംഗ് ചലഞ്ചസ് ഇന്‍ ദി വ്യൂക്കാ വേള്‍ഡ് എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ ആരംഭിച്ചു. വിക്രം സാരാഭായ് സ്പേസ് സെന്റര്‍ ചീഫ് കണ്‍ട്രോളര്‍ ഡോ. ബിജു ജേക്കബ് ഉദ്ഘാടനം നിര്‍വഹിച്ചു. 

കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ടോമി ജോസഫ് പടിഞ്ഞാറേവീട്ടില്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഡോ. സ്റീഫന്‍ മാത്യു, വകുപ്പു മേധാവി പ്രഫ. സിബി ജോസഫ്, കോഓര്‍ഡിനേറ്റര്‍ പ്രഫ. ജിതിന്‍ കെ. തോമസ് എന്നിവര്‍ പ്രസംഗിച്ചു.

ജയിന്‍ യൂണിവേഴ്സിറ്റി പ്രൊവൈസ് ചാന്‍സലര്‍ ഡോ. മിഥിലേശ്വര്‍, ഇവൈ ഡയറക്ടര്‍ കോശി മാത്യു, പ്രഫ. രഘുനാഥ് രുദ്രന്‍, റിലയന്‍സ് ട്രെന്‍ഡ്സ് ജനറല്‍ മാനേജര്‍ റിജു ആന്റണി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സെമിനാര്‍ ഇന്ന് വൈകുന്നേരം സമാപിക്കും.
Source:Deepika