News >> അത്ഭുതരോഗ ശാന്തി ലഭിച്ച ലൂപിതയെ പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിച്ചു


മെക്സിക്കോയുടെ രക്തസാക്ഷി, ഹൊസ്സെ സാഞ്ചസ് ദേല്‍ റിയോയുടെ നാമകരണ നടപിടിക്രമങ്ങളുടെ പൂര്‍ത്തീകരണത്തിനും വിശദ്ധപദപ്രഖ്യാപനത്തിനും കാരണമാകുന്നതാണ് ഇപ്പോള്‍ ഏഴു വയസ്സുള്ള ലൂപിതായ്ക്കു ലഭിച്ച അത്ഭുതരോഗശാന്തി.

ലൂപിതായ്ക്ക് മൂന്നാം മാസം മാത്രം പ്രായമുള്ളപ്പോളാണ് (2009) വൈദ്യശാസ്ത്രത്തിന് കണ്ടുപിടിക്കാനാവാതിരുന്ന മസ്തിഷ്ക്കരോഗം പിടിപെട്ടു കിടപ്പിലായത്. കുഞ്ഞു മരണാവസ്ഥയിലെത്തിയിരുന്നു. വൈദ്യശാസ്ത്രം കൈയ്യൊഴിയുകയുംചെയ്തു. എന്നാല്‍ വാഴ്ത്തപ്പെട്ട ഹൊസ്സെ സാഞ്ചസിന്‍റെ മാദ്ധ്യസ്ഥ്യം തേടിക്കൊണ്ടുള്ള പ്രാര്‍ത്ഥനയുടെ ഫലമായി കുഞ്ഞ്, ലൂപിത അത്ഭുതകരമായി സുഖപ്പെട്ടു.  

ഫെബ്രുവരി 16-ാം തിയതി ചൊവ്വാഴ്ച മൊറേലിയായിലെ കത്തീഡ്രല്‍ ദേവാലയ സന്ദര്‍ശനത്തിനിടെ ആദ്യ ദിവ്യകാരുണ്യസ്വീകരണത്തിന് ഒരുങ്ങുന്ന കുട്ടികള്‍ക്കിടയില്‍ ലൂപിതായെ പാപ്പാ ഫ്രാന്‍സിസ് നേരില്‍ കാണാന്‍ ഇടയായി. തുടര്‍ന്ന് ദേവാലയത്തില്‍ സൂക്ഷിച്ചിരിക്കുന്ന വാഴ്ത്തപ്പെട്ട രാക്തസാക്ഷി സാഞ്ചസ്സിന്‍റെ പൂര്‍ണ്ണകായ ഭൗതിശേഷിപ്പുകള്‍ പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിച്ചു വണങ്ങി.

മെക്സിക്കോയുടെ യുവരാക്തസാക്ഷിയാണ് വാഴ്ത്തപ്പെട്ട ഹൊസ്സെ സാഞ്ചസ് ദേല്‍ റിയോ (1913-1928).  മതപീഡനകാലത്താണ് 15 വയസ്സുകാരന്‍ സാഞ്ചസ് കൊല്ലപ്പെട്ടത്.  സഭയും ഭരണകൂടവും തമ്മിലുണ്ടായ ഭിന്നിപ്പിലാണ് ക്രൈസ്തവര്‍ മെക്സിക്കോയില്‍ പീഡിപ്പിക്കപ്പെട്ടത്. Cristo Re,  ക്രിസ്തു രാജന്‍റെ യോദ്ധാക്കള്‍ എന്ന അപരനാമത്തില്‍ ക്രൈസ്തവര്‍ മതപീഡനങ്ങള്‍ സഹിക്കുകയും വിശ്വാസത്തില്‍ ഒരുമയില്‍ പതറാതെ നില്ക്കുകയുംചെയ്തു. വിശ്വാസം സംരക്ഷിക്കുന്ന പ്രക്രിയില്‍  കൊല്ലപ്പെട്ടത് ആയിരങ്ങളാണ്. ജീവിതവിശുദ്ധിയുള്ള ബാലനായിരുന്നു ഹൊസെ സാഞ്ചസും (Mexican Cristore) അക്കൂട്ടത്തില്‍ കൊല്ലപ്പെട്ടു.

വിശുദ്ധനായ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ 2004-ലെ മെക്സിക്കോ സന്ദര്‍ശവേളയില്‍ സാഞ്ചസിന്‍റെ ധീരമായ മരണം ക്രൈസ്തവ രക്തസാക്ഷിത്വമായി ആംഗീകരിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തു. തുടര്‍ന്നു നടന്ന നാമകരണനടപിടി ക്രമങ്ങളുടെ അടിസ്ഥാനത്തില്‍ 2005-ല്‍ മുന്‍പാപ്പാ ബനഡിക്ട് 16-ാമന്‍ സാഞ്ചസിനെ വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് ഉയര്‍ത്തിയിരുന്നു.

വൈദ്യശാസ്ത്രം കൈവിട്ട ലൂപിത എന്ന കുഞ്ഞിന്‍റെ തലച്ചോറിനെ ബാധിച്ച അത്യപൂര്‍വ്വരോഗം വാഴ്ത്തപ്പെട്ട സാഞ്ചസിന്‍റെ മാദ്ധ്യസ്ഥ്യത്താല്‍ സൗഖ്യപ്പെട്ടു. ശാസ്ത്രലോകവും വൈദ്യശാസ്ത്രവും ലൂപിതായുടെ സുഖപ്രാപ്തി അത്ഭുതമെന്ന് അംഗീകരിച്ചു. രക്തസാക്ഷിയായ സാഞ്ചസിന്‍റെ മാദ്ധ്യസ്ഥ്യത്താല്‍ ലഭിച്ച അത്ഭുതരോഗശാന്തി വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘവും അംഗീകരിച്ചു. തുടര്‍ന്ന് വാഴ്ത്തപ്പെട്ട രക്തസാക്ഷി ഹൊസ്സെ സാഞ്ചസ് ദേല്‍ റിയോയുടെ നാമകരണനടപിടികള്‍ക്കുള്ള ഡിക്രി സമര്‍പ്പിച്ചത് പാപ്പാ ഫ്രാന്‍സിസ് അംഗീകരിച്ചു. അത് 2016 ജനുവരി 21-ാം തിയതിയായിരുന്നു.

വത്തിക്കാനില്‍ അടുത്തു ചേരുന്ന കര്‍ദ്ദിനാള്‍ സംഘം (Consisitory)  തീരുമാനിക്കുന്ന ദിവസം മറ്റു സഭയുടെ വാഴ്ത്തപ്പെട്ടവര്‍ക്കൊപ്പം ലാറ്റിമനേരിക്കന്‍ പുത്രന്‍, മെക്സിക്കോയുടെ വാഴ്ത്തപ്പെട്ട രക്തസാക്ഷി,  ഹൊസ്സെ സാഞ്ചസ് ദsല്‍ റിയോ വിശുദ്ധരുടെ പദത്തിലേയ്ക്ക് വത്തിക്കാനില്‍വച്ച് ഉയര്‍ത്തപ്പെടും.

Source: Vatican Radio