News >> അല്‍അസ്ഹറിലെ ഗ്രാന്‍ഡ് ഇമാമിനെ വത്തിക്കാന്‍ ക്ഷണിച്ചു

വത്തിക്കാന്‍സിറ്റി: സുന്നി മുസ്ലിംകളുടെ ഏറ്റവും ആധികാരിക പഠനകേന്ദ്രമായ കയ്റോയിലെ അല്‍അസ്ഹര്‍ സര്‍വകലാശാലയുടെ ഗ്രാന്‍ഡ് ഇമാം ഷെയ്ക് അഹമ്മദ് അല്‍ തയ്യെബിനെ വത്തിക്കാനിലേക്കു ക്ഷണിച്ചു. 

അല്‍അസ്ഹറും വത്തിക്കാനും തമ്മിലുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനാണിത്. മതാന്തര സംവാദത്തിനായുള്ള പൊന്തിഫിക്കല്‍ കൌണ്‍സിലിന്റെ സെക്രട്ടറി ആര്‍ച്ച്ബിഷപ് മിഹേല്‍ ആഞ്ചല്‍ ആയുസോക്വിക് സോട്ട് ആണ് വത്തിക്കാന്റെ ക്ഷണം ഗ്രാന്‍ഡ് ഇമാമിനു കൈമാറിയത്.വത്തിക്കാനില്‍ മതാന്തര സംവാദത്തിനായുള്ള പൊന്തിഫിക്കല്‍ ഴാങ് ലൂയി ടോറാനുമായാകും അല്‍ അസ്ഹര്‍ സംഘം ചര്‍ച്ച നടത്തുക.പിന്നീട് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച ഉണ്ടാകും. ഏറ്റവും വേഗം ഇതു നടക്കുമെന്ന് ആര്‍ച്ച്ബിഷപ് ആയുസോ പ്രത്യാശ പ്രകടിപ്പിച്ചു. Source: Deepika