News >> പാപ്പാ മെക്സിക്കൊയിലെ ഈശോസഭാ വൈദികരോട്
മെക്സിക്കൊയിലെ സ്ത്രീപുരുഷന്മാരുടെ ഔന്നത്യം സംരക്ഷിക്കന്നതിനുള്ള യത്നം തുടരാന്‍ പാപ്പാ അന്നാട്ടിലെ ഈശോസഭാവൈദികര്‍ക്ക് പ്രചോദനം പകരുന്നു. തന്‍റെ, ഈ മാസം 12 മുതല്‍ 18 വരെ ദീര്‍ഘിച്ച, മെക്സിക്കൊ സന്ദര്‍ശനത്തോടനുബന്ധിച്ച് അന്നാട്ടിലെ ഈശോസഭാവൈദികര്‍ക്കായി നല്കിയ വീഡിയോ സന്ദേശത്തിലാണ്, ഈശോസഭാംഗമായിരുന്ന, ഫ്രാന്‍സീസ് പാപ്പാ ഈ പ്രോത്സാഹനമേകുന്നത്. ഈ വീഢിയോ സന്ദേശം യൂട്യൂബില്‍ കാണാന്‍ കഴിയും യേശുവിന്‍റെ ഔന്നത്യമാണ് ഓരോ സ്ത്രീക്കും പുരുഷനും ഉള്ളതെന്നും പാപ്പാ സന്ദേശത്തില്‍ പറയുന്നു. മെക്സിക്കൊയില്‍ സഹനം ദൃശ്യമെങ്കിലും അന്നാടില്‍ മനോഹരങ്ങളായ കാര്യങ്ങള്‍ നിരവധിയാണെന്നും മനസ്സിനെ തൊട്ടുണര്‍ത്തുന്ന സമ്പന്നത അന്നാടിനുണ്ടെന്നും പാപ്പാ അനുസ്മരിക്കുന്നു.Source:Vatican Radio