News >> അഴിമതി പ്രജാധിപത്യത്തിന് ഭീഷണി
പശ്ചിമാഫ്രിക്കന്‍ നാടായ ബെനിനില്‍ അഴിമതി പ്രജാധിപത്യത്തിന് ഭീഷണിയുയര്‍ത്തുകയാണെന്ന് പ്രാദേശികകത്തോലിക്കാമെത്രാന്‍മാര്‍ ആശങ്ക പ്രകടിപ്പിക്കുന്നു. ഈ മാസം (ഫെബ്രുവരി,2016) 28 ന് നടക്കാന്‍ പോകുന്ന പ്രസിഡന്‍റ് തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട അഴിമതികളെയും അനിഷ്ടസംഭവങ്ങളെയും അധികരിച്ച് ഈയിടെ പ്രാദേശിക കത്തോലിക്കാമെത്രാന്‍സംഘം സംഘടിപ്പിച്ച ഒരു ചര്‍ച്ചായോഗത്തിലാണ് ഈ ആശങ്ക ഉയര്‍ന്നത്. സമാധനത്തിന് ശക്തമായ ഭീഷണിയുണ്ടാകുന്നത് ഒഴിവാക്കുന്നതിനു വേണ്ടിയാണ് നാട്ടിലെ കത്തോലിക്കാസഭ ഈ അപായസൂചന നല്കുന്നതെന്ന് മെത്രാന്‍സംഘം വ്യക്തമാക്കുകയും തിരഞ്ഞടുപ്പുദ്യോഗസ്ഥരെ പരിശീലിപ്പിച്ചടുക്കുന്നതില്‍ പൗരസമൂഹത്തിലെ സംഘടനകളുടെ പങ്കാളിത്തം ശിപാര്‍ശ ചെയ്യുകയും ചെയ്യുന്നു.Source: Vatican Radio