News >> സമാധാനം നീതിയിലതിഷ്ഠിതമാകണം
നീതിയിലധിഷ്ഠിതമായ സമാധാനത്തിനാഹ്വാനം ചെയ്യുന്നു ഫിലിപ്പീന്‍സിലെ കത്തോലിക്കാമെത്രാന്മാര്‍. ദേശിയ ഭൂപരിഷ്കരണം വേണെന്ന് വാദിക്കുന്ന നവജനതാസേനാംഗങ്ങളും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 6 പോലീസുകാര്‍ക്കു ജീവന്‍ നഷ്ടപ്പെടുയും ഏതാനും പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്ത സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചു കൊണ്ട് ദേശീയമെത്രാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് സോക്രട്ടെസ് വില്ലേഗാസ് പുറപ്പെടുവിച്ച ഒരു സന്ദേശത്തിലാണ് ഈ ആഹ്വാനമുള്ളത്. ജനങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നവരെന്ന് സ്വയം വിശേഷിപ്പിക്കുകയും കൊല്ലാനും കൊള്ളയടിക്കാനും മടിക്കാതിരിക്കുകയും ചെയ്യുന്നവരെ മെത്രാന്‍ സംഘം അതിശക്തമായി അപലപിക്കുന്നു.Source: Vatican Radio