News >> റോമിലെ ചാവറ ഇന്‍സ്റിറ്റ്യൂട്ടിന് ഇന്ത്യന്‍ എംബസിയുടെ അവാര്‍ഡ്

റോം: റോമിലെ ചാവറ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ആന്‍ഡ് ഇന്റര്‍ റിലീജിയസ് സ്റഡീസിന് ഇറ്റലിയിലെ ഇന്ത്യന്‍ എംബസി ഏര്‍പ്പെടുത്തിയിട്ടുള്ള വിശിഷ്ട സേവാ സമ്മാന്‍ അവാര്‍ഡ് ലഭിച്ചു. ഭാരതീയ സംസ്കാര പ്രചാരണത്തിലും ലോകമതങ്ങളുടെ പഠനത്തിലും മതാന്തര സംവാദത്തിലും ചാവറ ഇന്‍സ്റിറ്റ്യൂട്ട് നിര്‍വഹിച്ചുവരുന്ന പ്രശസ്ത സേവനത്തിന്റെ അംഗീകാരമായിട്ടാണ് അവാര്‍ഡ് നല്‍കിയത്. റിപ്പബ്ളിക് ദിനത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ ബസന്ത് ഗുപ്തയില്‍നിന്ന് സിഎംഐ പ്രൊക്യൂറേറ്റര്‍ ജനറല്‍ റവ. ഡോ. ചെറിയാന്‍ തുണ്ടുപറമ്പില്‍ പ്രശസ്തിപത്രവും പൊന്നാടയും ഏറ്റുവാങ്ങി. അവാര്‍ഡ്ദാന ചടങ്ങില്‍ ഡയറക്ടര്‍ ഡോ. ഐസക് അരിക്കാപ്പള്ളില്‍, യോഗാചാര്യ വിന്‍സന്റ് ചക്കാലമറ്റത്തിനെയും ചാവറ ഇന്‍സ്റിറ്റ്യൂട്ടിലെ എല്ലാ സ്റാഫ് അംഗങ്ങളേയും അംബാസഡര്‍ അനുമോദിച്ചു. ബംഗളൂരൂ ധര്‍മാരാം വിദ്യാക്ഷേത്രത്തിന്റെ റോമിലെ എക്സ്റന്‍ഷന്‍ സെന്റര്‍ ആണ് ചാവറ ഇന്‍സ്റിറ്റ്യൂട്ട്.
Source: Deepika