News >> 42 അസീറിയന്‍ ക്രൈസ്തവരെ ഐഎസ് വിട്ടയച്ചു

ഡമാസ്കസ്:സിറിയയിലെ ഹസാക്ക പ്രവിശ്യയില്‍നിന്നു തട്ടിക്കൊണ്ടുപോയ അസീറിയന്‍ ക്രൈസ്തവരുടെ അവസാനബാച്ചിനെ ഐഎസ് വിട്ടയച്ചു.

17 സ്ത്രീകള്‍ ഉള്‍പ്പെടെ 42 പേരെയാണു വന്‍തുക മോചനദ്രവ്യം വാങ്ങി അവര്‍ വിട്ടയച്ചതെന്ന് അസീറിയന്‍ ഡെമോക്രാറ്റിക് ഓര്‍ഗനൈസേഷനിലെ യൌനാന്‍ താലിയ പറഞ്ഞു. ഒട്ടാകെ 230 പേരെയാണു തട്ടിക്കൊണ്ടുപോയത്. ഭൂരിഭാഗം പേരെയും പല ബാച്ചുകളായി നേരത്തെ വിട്ടയച്ചിരുന്നു. തിങ്കളാഴ്ച 42 പേരെ ഐഎസ് വിട്ടയച്ചതായി സിറിയന്‍ ഒബ്സര്‍വേറ്ററിയും സ്ഥിരീകരിച്ചു. ഇവര്‍ക്കുവേണ്ടി 180ലക്ഷം ഡോളര്‍ ഐഎസ് മോചനദ്രവ്യം ആവശ്യപ്പെട്ടതായി നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഇത്രയും തുക കൊടുത്തിട്ടില്ലെന്നു യൌനാന്‍ താലിയ വ്യക്തമാക്കി. ഐഎസിന്റെ വരുമാന സ്രോതസില്‍ മോചനദ്രവ്യത്തിനു മുഖ്യപങ്കുണ്ട്. എണ്ണ കള്ളക്കടത്താണു മറ്റൊരു സ്രോതസ്.
Source: Deepika