News >> ഫാ. സെബാസ്റ്യന്‍ കളപ്പുരയ്ക്കല്‍ എല്‍എഫ് ആശുപത്രി ഡയറക്ടര്‍
അങ്കമാലി: ലിറ്റില്‍ ഫ്ളവര്‍ ആശുപത്രി ഡയറക്ടറായി ഫാ. സെബാസ്റ്യന്‍ കളപ്പുരയ്ക്കല്‍ ചുമതലയേറ്റു. തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന പള്ളി വികാരിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
കൊരട്ടി പൊങ്ങം നൈപുണ്യ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, ചേര്‍ത്തല നൈപുണ്യ സ്കൂള്‍ ഓഫ് മാനേജ്മെന്റ്, എടക്കുന്ന് നൈപുണ്യ പബ്ളിക് സ്കൂള്‍ എന്നിവയുടെ സ്ഥാപക ഡയറക്ടറാണ്. കാഞ്ഞൂര്‍ ഫൊറോനപള്ളി വികാരിയായിരിക്കെ ആറ് വര്‍ഷക്കാലം കാഞ്ഞൂര്‍ വിമല ആശുപത്രിയുടെ ഡയറക്ടറായിരുന്നു. സോഷ്യല്‍ വര്‍ക്കില്‍ മാസ്റര്‍ ബിരുദധാരിയായ ഫാ. സെബാസ്റ്യന്‍ കളപ്പുരയ്ക്കല്‍ റോമിലെ കത്തോലിക്കാ മലയാളി സമൂഹത്തിന്റെ ചാപ്ളെയിന്‍ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചേര്‍ത്തല തുറവൂര്‍ കളപ്പുരയ്ക്കല്‍ പരേതനായ കെ.ജെ വര്‍ഗീസ്-ലില്ലി വര്‍ഗീസ് ദമ്പതികളുടെ മകനാണ്.
Source: Deepika