News >> സീറ്റ് നിര്‍ണയത്തില്‍ സമുദായാംഗങ്ങളെ പരിഗണിക്കണം: കത്തോലിക്കാ കോണ്‍ഗ്രസ്

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് നിര്‍ണയത്തില്‍ പ്രാദേശിക വികാരം കൂടി പരിഗണിക്കണമെന്നു കത്തോലിക്കാ കോണ്‍ഗ്രസ്. 

അങ്കമാലി നിയമസഭാ നിയോജകമണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ്-ജേക്കബ് വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂര്‍ മത്സരിക്കരുത് എന്ന രീതിയില്‍ കത്തോലിക്കാ കോണ്‍ഗ്രസിന്റേതായി ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണ്. ഏതെങ്കിലും ഒരാളെ സ്ഥാനാര്‍ഥിയാക്കണമെന്നോ പാടില്ലെന്നോ സംഘടനാ നേതൃത്വം ആവശ്യപ്പെട്ടിട്ടില്ല. അതതു മേഖലകളിലെ സമുദായാംഗങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളില്‍ അര്‍ഹമായ പരിഗണന ലഭിക്കണമെന്ന നിലപാട് മുന്നണി നേതൃത്വങ്ങളെ പരസ്യമായിത്തന്നെ അറിയിച്ചിട്ടുള്ളതാണ്. ഈ ആശയത്തെ ചിലര്‍ തെറ്റായി വ്യാഖ്യാനിക്കുന്നതു ശരിയല്ലെന്നും കത്തോലിക്ക കോണ്‍ഗ്രസ് സംസ്ഥാന ഡയറക്ടര്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പറഞ്ഞു.
Source: Deepika