News >> ദൈവദാസി സിസ്റര്‍ റാണിമരിയയുടെ ചരമവാര്‍ഷികം നാളെ (25-02-2016)
കോട്ടയം: ദൈവദാസി സിസ്റര്‍ റാണി മരിയയുടെ 21-ാം ചരമവാര്‍ഷികം ഇന്‍ഡോറിലെ ഉദയനഗറില്‍ നാളെ രാവിലെ പത്തിന് നടക്കും. നാഗ്പൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ഏബ്രഹം വിരുത്തക്കുളങ്ങര, ഇന്‍ഡോര്‍ ബിഷപ് മാര്‍ ചാക്കോ തോട്ടുമാരിക്കല്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ സിസ്ററിന്റെ കബറിടം സ്ഥിതിചെയ്യുന്ന ഉദയനഗര്‍ ശാന്തിസദന്‍ പള്ളിയിലാണ് അനുസ്മരണശുശ്രൂഷകള്‍. മധ്യപ്രദേശിലെ വിവിധ രൂപതകളില്‍നിന്നുള്ള വൈദികരും കന്യാസ്ത്രീകളും ചടങ്ങില്‍ സംബന്ധിക്കും. ശാന്തിസദന്‍ പള്ളിവികാരി ഫാ.ദയാരാജ്, പുല്ലുവഴി പള്ളിവികാരി ഫാ.ജോര്‍ജ് തോട്ടങ്കര എന്നിവര്‍ സഹകാര്‍മികരായിരിക്കും.
ദിവ്യബലിയെത്തുടര്‍ന്നു പള്ളിക്കു സമീപമുള്ള സിസ്റര്‍ റാണിമരിയയുടെ കബറിടത്തില്‍ പ്രാര്‍ഥനാശുശ്രൂഷയും അനുസ്മരണ സമ്മേളനവും സ്നേഹവിരുന്നും നടക്കും.
ഫ്രാന്‍സിസ്കന്‍ ക്ളാരിസ്റ് സന്യാസിനി സഭാഗംമായിരുന്ന സിസ്റര്‍ ആദിവാസികളുടെയും ഗ്രാമങ്ങളുടെയും ക്ഷേമത്തിനും വികസനത്തിനുമായി പ്രയത്നിച്ചു. ബസ് യാത്രയ്ക്കിടെ സമന്ദര്‍സിംഗ് എന്ന വാടകക്കൊലയാളിയുടെ കുത്തേറ്റാണ് രക്തസാക്ഷിത്വം വരിച്ചത്. വര്‍ഷങ്ങള്‍ക്കു ശേഷം സമന്ദര്‍സിംഗ് മാനസാന്തരപ്പെട്ട് സിസ്ററിന്റെ കബറിടത്തിലെത്തി പ്രാര്‍ഥിക്കുകയും സിസ്ററിന്റെ പുല്ലുവഴിയിലെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ട് മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നു.
അനുസ്മരണച്ചടങ്ങുകളില്‍ സംബന്ധിക്കാന്‍ സമന്ദര്‍സിംഗും തദ്ദേശവാസികളായ നിരവധി ആദിവാസികളും പള്ളിയിലെത്തും. എഫ്സിസി ഭോപ്പാല്‍ പ്രൊവിന്‍ഷ്യല്‍ സിസ്റര്‍ പ്രിന്‍സി, ജനറല്‍കൌണ്‍സിലര്‍ സിസ്റര്‍ സ്റാര്‍ളി, സിസ്റര്‍ സോണി മരിയ, ഉദയനഗര്‍ മഠത്തിലെ മദര്‍ സുപ്പീരിയറും സിസ്റര്‍ റാണി മരിയയുടെ സഹോദരിയുമായ സിസ്റര്‍ സെല്‍മി പോള്‍ തുടങ്ങിയവര്‍ അനുസ്മരണ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.
പതിനാലുവര്‍ഷം ആസ്ത്മ രോഗിയായിരുന്ന സിസ്റര്‍ ലിനറ്റ് എഫ്സിസി (പാലക്കാട്), സിസ്റര്‍ റാണി മരിയയുടെ മധ്യസ്ഥതയില്‍ ലഭിച്ച രോഗശാന്തി അനുഭവം ചടങ്ങില്‍ പങ്കുവയ്ക്കും. മുംബൈയില്‍നിന്ന് പ്രശസ്ത സാമൂഹ്യപ്രവര്‍ത്തകയും സംവിധായികയുമായ സ്വാതി, റാണി മരിയയെക്കുറിച്ചുള്ള ഡോക്യുമെന്ററി ഫിലിം നിര്‍മാണത്തിന്റെ അവസാനഘട്ട ചിത്രീകരണത്തിനായി ഉദയനഗറിലെത്തിയിട്ടുണ്ട്.
സിസ്റര്‍ റാണി മരിയയുടെ ജന്മനാടായ പുല്ലുവഴിയില്‍നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുമുള്ള എഴുപതംഗ തീര്‍ഥാടകസംഘം കബറിടത്തിങ്കല്‍ അനുസ്മരണച്ചടങ്ങുകള്‍ക്കെത്തുമെന്ന് സിസ്റര്‍ റാണി മരിയ ഫൌണ്േടഷന്‍ പ്രസിഡന്റ് ബേബിച്ചന്‍ ഏര്‍ത്തയില്‍ അറിയിച്ചു. 2003 ഫെബ്രുവരി 25-നാണ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ സിസ്റര്‍ റാണി മരിയയെ ദൈവദാസിയായി പ്രഖ്യാപിച്ചത്.
Source: Deepika