News >> കാരുണ്യ സന്ദേശയാത്ര: മധ്യമേഖലാ പര്യടനം ഇന്നു (25-02-2016) മുതല്‍
കൊച്ചി: കാരുണ്യവര്‍ഷാചരണത്തിന്റെ ഭാഗമായി കെസിബിസി പ്രോലൈഫ് സമിതി നേതൃത്വം നല്‍കുന്ന കാരുണ്യ കേരള സന്ദേശയാത്രയുടെ മധ്യമേഖലാ പര്യടനം ഇന്നാരംഭിക്കും. വൈകുന്നേരം നാലിന് എറണാകുളം കച്ചേരിപ്പടി ഹൌസ് ഓഫ് പ്രൊവിഡന്‍സില്‍ നടക്കുന്ന കാരുണ്യ പ്രവര്‍ത്തക സംഗമം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനംചെയ്യും. വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ.ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ അധ്യക്ഷത വഹിക്കും.
കൊച്ചി നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന നൂറോളം ജീവകാരുണ്യപ്രവര്‍ത്തകരെയും പ്രസ്ഥാനങ്ങളെയും ആദരിക്കും. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ.വര്‍ഗീസ് വള്ളിക്കാട്ട്, കെസിബിസി പ്രോലൈഫ് സമിതി ഡയറക്ടര്‍ ഫാ. പോള്‍ മാടശേരി, പ്രസിഡന്റ് ജോര്‍ജ്. എഫ് സേവ്യര്‍, ജനറല്‍ സെക്രട്ടറി സാബു ജോസ്, കെ.ജെ പീറ്റര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
എറണാകുളം-അങ്കമാലി, വരാപ്പുഴ അതിരൂപതകള്‍, കോതമംഗലം, മൂവാറ്റുപുഴ, ഇടുക്കി രൂപതകള്‍ എന്നിവിടങ്ങളിലെ മുന്നൂറോളം ജീവകാരുണ്യ സ്ഥാപനങ്ങളില്‍ യാത്രാസംഘം സന്ദര്‍ശനം നടത്തും.
Source: Deepika