News >> പാപ്പാ ഫ്രാന്‍സിസിനെ ശ്രവിക്കാന്‍ മെക്സിക്കോയില്‍ ഒരുകോടിയിലേറെ ജനങ്ങള്‍
മെക്സിക്കോ യാത്രയില്‍ പാപ്പാ ഫ്രാന്‍സിസിനെ ശ്രവിക്കാനെത്തിയത് മുന്‍പൊരിക്കലും കാണാത്ത വന്‍ജനാവലിയാണെന്ന്, ദേശീയ മെത്രാന്‍ സമിതിയുടെ പ്രസ്താവന വെളിപ്പെടുത്തി.ഒരു കോടിയിലേറെ ജനങ്ങളാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 6 ദിവസങ്ങള്‍ നിറഞ്ഞുനിന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദര്‍ശന പരിപാടികള്‍ക്ക് എത്തിയതെന്ന് കണക്കുകള്‍ വ്യക്തമാക്കി.ഫെബ്രുവരി 23-ാം തിയതി ചൊവ്വാഴ്ച മെക്സിക്കോയിലെ ദേശീയ മെത്രാന്‍സമിതി പ്രസിദ്ധപ്പെടുത്തിയ ഓരോ വേദിയിലെയും സ്ഥിതിവിവരക്കണക്കുകളാണ് ഫെ്ബ്രുവരി 12-മുതല്‍ 17-വരെ നീണ്ട പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രേഷിതയാത്രയിലെ അഭൂതപൂര്‍വ്വകമായ ജനപങ്കാളിത്തത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്കിയത്.Source: Vatican Radio