News >> ദീപിക 129-ാം വാര്‍ഷികാഘോഷം ഞായറാഴ്ച പാലായില്‍

പാലാ: ദീപികയുടെ 129-ാം വാര്‍ഷികാഘോഷം 28നു വൈകുന്നേരം 4.30ന് ളാലം പഴയപള്ളി പാരിഷ്ഹാളില്‍ നടക്കും. ദീപിക ഫ്രണ്ട്സ് ക്ളബ് നേതൃസംഗമം, ദീപിക എക് സലന്‍സ് അവാര്‍ഡ്ദാനം, ജൂബി ലേറിയന്മാരായ ദീപിക ഏജന്റുമാ ര്‍, ഡിഎഫ്സി യൂണിറ്റുകള്‍, സ് പെഷല്‍ സ്കൂളുകള്‍ എന്നിവരെ ആദരിക്കല്‍, മെഗാഷോ തുടങ്ങിയ പരിപാടികളുണ്ടായിരിക്കും.

പൊതുസമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോ സഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. കെ.എം. മാണി എം എല്‍എ മുഖ്യാതിഥിയായിരിക്കും. ദീപിക മാനേജിംഗ് ഡയറക്ടര്‍ റവ.ഡോ. മാണി പുതിയിടം സ്വാഗ തം പറയും. ചീഫ് എഡിറ്റര്‍ ഫാ. ബോബി അലക്സ് മണ്ണംപ്ളാക്കല്‍ ദീപിക ചരിത്രം അനാവരണം ചെയ്യും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഡിഎഫ്സി പ്രസിഡ ന്റുമാരെ ആദരിക്കും. എംപിമാരാ യ ജോസ് കെ. മാണി, ആന്റോ ആന്റണി, ജോയി ഏബ്രഹാം, പാലാ രൂപത പാസ്ററല്‍ കൌണ്‍ സില്‍ ചെയര്‍മാന്‍ ഡോ. സിറിയക് തോമസ്, എംജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്യന്‍ എന്നിവര്‍ പ്രസംഗിക്കും. 

രാഷ്ട്രദീപിക ഡയറക്ടര്‍മാ രായ മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍, ഫാ. അലക്സാണ്ടര്‍ പൈകട സിഎംഐ എന്നിവരും നഗരസഭാധ്യക്ഷ ലീനാ സണ്ണി, വൈസ് ചെയര്‍മാന്‍ കുര്യാ ക്കോസ് പടവന്‍, ളാലം പഴയപള്ളി വികാരി റവ.ഡോ. സെബാസ്റ്യന്‍ ആലപ്പാട്ടുകുന്നേല്‍, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് നടയത്ത്, എന്‍എസ്എസ് താലൂ ക്ക് യൂണിയന്‍ പ്രസിഡന്റ് സി.പി. ചന്ദ്രന്‍ നായര്‍ എന്നിവര്‍ ആശം സാപ്രസംഗം നടത്തും. ദീപിക മാര്‍ക്കറ്റിംഗ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.സി. തോമസ് അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തും. ദീപിക പാലാ രൂപത കോ-ഓര്‍ഡിനേറ്റര്‍ റവ.ഡോ. ജോസഫ് കടുപ്പില്‍ ഡിഎഫ്സി യൂണിറ്റുകളെ പരിചയപ്പെടുത്തും. ജൂബിലിയേറിയന്മാരായ ദീപിക ഏജന്റുമാരെ ദീപിക അസിസ്റന്റ് ജനറല്‍ മാനേജര്‍ (സര്‍ക്കുലേഷന്‍) ജോസഫ് ഓലിക്കല്‍ പരിചയപ്പെടുത്തും. ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ഡോ. താര്‍സീസ് ജോസഫ് നന്ദി പറയും. തുടര്‍ന്നു ചലച്ചിത്രതാരം കോട്ടയം നസീര്‍ മെഗാഷോ അവതരിപ്പിക്കും. ജില്ലാ കളക്ടര്‍ യു.വി. ജോസ് മെഗാഷോ ഉദ്ഘാടനം ചെയ്യും.

പാലാ സെന്റ് ജോസഫ് എന്‍ ജിനിയറിംഗ് കോളജ് ചെയര്‍മാന്‍ മോണ്‍. ജോസഫ് കൊല്ലംപറ മ്പില്‍ (പ്രഫഷണല്‍ എഡ്യൂക്കേ ഷന്‍), വക്കച്ചന്‍ മറ്റത്തില്‍ എക്സ് എംപി (സാമൂഹ്യസേവനം), പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റിറ്റ്യൂട്ട് മാനേജര്‍ ആന്‍ഡ് എക്സിക്യൂട്ടീവ് ട്രസ്റി ഫാ. ഫിലിപ്പ് ഞരള ക്കാട്ട് (സിവില്‍ സര്‍വീസ് പരിശീലനം), ഈരാറ്റുപേട്ട റിംസ് ഹോ സ്പിറ്റല്‍ എംഡി ഡോ. മുഹമ്മദ് ഇസ്മയേല്‍ (ആതുരസേവനം), കത്തേടന്‍ സ്റെയിന്‍സ് ഗ്ളാസ് ഇന്‍ഡസ്ട്രി ഉടമ റെജി വര്‍ഗീസ് (ഇന്റീരിയര്‍ ഡിസൈന്‍) എന്നിവര്‍ക്കാണ് ദീപിക എക്സലന്‍സ് അവാര്‍ഡ് സമ്മാനിക്കുന്നത്.
Source: Deepika