News >> മദ്യവിരുദ്ധ മഹാസംഗമം ഇന്ന് (27-02-2016)

കൊച്ചി: കെസിബിസി മദ്യവിരുദ്ധസമിതി സംഘടിപ്പിക്കുന്ന മദ്യവിരുദ്ധ മഹാസംഗമം ഇന്ന് ഉച്ചയ്ക്ക് രണ്ടിനു പാലാരിവട്ടം പിഒസിയില്‍ നടക്കും. ലഹരിക്കെതിരേ പ്രവര്‍ത്തിക്കുന്നതും ലഹരി വിരുദ്ധ മനോഭാവമുള്ളതുമായ നാല്പതോളം സംഘടനാ നേതാക്കളും പ്രവര്‍ത്തകരുമാണ് ഇതില്‍ പങ്കെടുക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി, എല്ലാ മുന്നണികളും രാഷ്ട്രീയ പാര്‍ട്ടികളും മദ്യനയത്തെ സംബന്ധിച്ചുള്ള അവരുടെ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണു സമ്മേളനം. 

കെസിബിസി മദ്യവിരുദ്ധസമിതി ചെയര്‍മാന്‍ ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, വൈസ് ചെയര്‍മാന്‍ ബിഷപ് ഡോ.ജോസഫ് കാരിക്കശേരി എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.


Source: Deepika